കെ. സുധാകരന്‍ എംപിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കേസെടുക്കാനാകില്ലെന്ന് കളമശ്ശേരി ക്രൈം ബ്രാഞ്ച്

 

കൊച്ചി: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ എംപിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കേസെടുക്കാനാകില്ലെന്ന് കളമശ്ശേരി ക്രൈം ബ്രാഞ്ച് എസ്.പി. ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഗോവിന്ദനെതിരേ കലാപാഹ്വാന കുറ്റം നിലനില്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് ഗോവിന്ദന്‍, സുധാകരനെതിരേ പരാമര്‍ശം നടത്തിയത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സുധാകരനെതിരേ ഗോവിന്ദന്‍ അതിരൂക്ഷമായ ആരോപണം ഉന്നയിച്ചത്.

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് ഗോവിന്ദന്‍, സുധാകരനെതിരേ പരാമര്‍ശം നടത്തിയത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സുധാകരനെതിരേ ഗോവിന്ദന്‍ അതിരൂക്ഷമായ ആരോപണം ഉന്നയിച്ചത്. വിഷയത്തില്‍ എം.വി. ഗോവിന്ദനെതിരേ കേസ് നിലനില്‍ക്കില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കാരണം, കലാപാഹ്വാനക്കുറ്റം നിലനില്‍ക്കുന്ന ഒരു പരാമര്‍ശവും ഗോവിന്ദന്‍ നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈം ബ്രാഞ്ച് മേധാവി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടി തുടര്‍ നടപടികള്‍ സ്വീകരിക്കും. ഗോവിന്ദനെതിരേ കേസ് എടുക്കാനാകില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്.