ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം:
ചവറ: ദേശീയപാതയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കൊല്ലം തങ്കശേരി പസയ് ഡെയിലില്‍ (ബദനി ഹൗസ് ) രാജൻ പയസാണ് (51) മരിച്ചത്.
നീണ്ടകര പാലത്തിന് സമീപം ശനിയാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം. ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നീണ്ടകരയിലേക്ക് വരുന്നതിനിടയിലായിരുന്നു അപകടം നടന്നത്.
പയസിന്‍റെ തലയിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങി തത്ക്ഷണം മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.