യുവതിയുടെ മരണത്തില്‍ ദുരൂഹതആരോപിച്ചു ബന്ധുക്കള്‍
തിരുവനന്തപുരം: കഠിനംകുളം പുത്തന്‍തോപ്പില്‍ യുവതിയെ വീടിനുള്ളിലെ ശുചിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി് ബന്ധുക്കള്‍ രംഗത്ത്. പുത്തന്‍തോപ്പ് റോജ ഡെയ്ലില്‍ രാജു ടിന്‍സിലിയുടെ ഭാര്യയാണ് മരണപ്പെട്ട അഞ്ജു. ഇവരുടെ മകന് 9 മാസം പ്രായമുള്ള ഡേവിഡ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. ഇതേതുടര്‍ന്ന് യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. പൊള്ളലേറ്റു കിടന്ന അഞ്ജുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ രാജു ജോസഫ് ടിന്‍സി ശ്രമിച്ചിട്ടില്ലെന്നും കുടാതെ കുട്ടിയെ മാത്രമാണ് ആശുപത്രിയില്‍ ഇയാള്‍ എത്തിച്ചത്. ഇതാണ് ബന്ധുക്കള്‍ക്ക് സംശയം ബലപ്പടാന്‍ ഇടയാക്കിയത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് രാജു പുറത്തുപോയി വരുമ്പോഴാണ് അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ നിലയിലും ശുചിമുറിയില്‍ കണ്ടത്. തുടര്‍ന്ന് കുട്ടിയെ മാത്രം ഇയാള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശുചിമുറിയില്‍ തീ കത്തുന്നത് കണ്ടിട്ടില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. പ്രാദേശികമായി നടന്ന ഫുടബോള്‍ മത്സരം കാണാന്‍ പോയശേഷം ഇടവേളയ്ക്ക് വീട്ടില്‍ എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ തന്റെ ഭാര്യയെയും കുഞ്ഞിനേയും പരിക്കേറ്റനിലയില്‍ കണ്ടതെന്ന് രാജു സമീപവാസികളോട് പറഞ്ഞത്. എന്നാല്‍ ഈ സമയം രാജു എവിടെ ആയിരുന്നുവെന്നുള്ളത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതുപോലെതന്നെ ആത്മഹത്യസാധ്യതതള്ളികളയനാകില്ലെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.