തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കൂടെയുണ്ടായിരുന്നവര്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോഴാണ് മുരളീധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തുപ്പുഴ സ്വദേശിയായ 76 വയസ്സുള്ള മുരളീധരൻ ആണ് വാർഡിനുള്ളിൽ തൂങ്ങിമരിച്ചത്. യൂറോളജി വാര്‍ഡില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു ഇയാൾ. പ്രോസ്‌റ്റേറ്റ് സംബന്ധമായ അസുഖത്തിനാണ് ചികിത്സ തേടിയത്. ശസ്ത്രക്രിയ ഉൾപ്പെടെ നിശ്ചയിച്ചിരുന്നു. രോ​ഗത്തെക്കുറിച്ചുള്ള മാനസിക വിഷമം മൂലമാകാം ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ജനല്‍ കമ്പിയില്‍ തൂങ്ങിയനിലയിലാണ് അദ്ദേഹത്തെ ബന്ധുക്കള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കെട്ടഴിച്ച് പുറത്തിറക്കി ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.