ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി പോലീസ് പിടിയിൽ.

കുമളി: ബധിരയും മൂകയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും വീട്ടില്‍ കയറി മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. കുമളി സ്വദേശി സുദീപ് (35) ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ദീര്‍ഘനാളായി യുവതിയും സുദീപും പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയാക്കിയ ശേഷം യുവതിയെ ഒഴിവാക്കി പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങി. ഇതിന് തടസ്സം നിന്ന യുവതിയെ സുദീപ് വീട്ടില്‍ കയറി മര്‍ദിച്ചിരുന്നുവെന്നും ഇതോടെയാണ് പരാതിപ്പെട്ടതെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.