കേരള ഇലക്ടിക്ക് ട്രേഡ്‌സ് അസോസിയേഷൻജില്ലാ വാർഷിക പൊതുയോഗം ജൂൺ 11 ഞായറാഴ്ച തിരുവനന്തപുരത്ത്

 

തിരു: ദി കേരള ഇലക്ടിക്ക് ട്രേഡ്സ് അസോസിയേഷൻ 16 – മത് വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പവർ ഹൗസ് ജംഗ്ഷനിലുള്ള ഹോട്ടൽ ഫോർട്ട് മാനറിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.സി തോമസ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി. സന്തോഷ് കുമാർ അധ്യക്ഷനായിരിക്കും. സംസ്ഥാന ഭാരവാഹികളും മറ്റ് യൂണിറ്റ് ഭാരവാഹികളും സംബന്ധിക്കും. സെകട്ടറി പി.മധുസൂദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജി.കെ രാജശേഖർ വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയെ പൊതുയോഗത്തിൽ തെരഞ്ഞെടുക്കുകയും റിട്ടേണിംഗ് ഓഫീസർ എം. ആർ ഹരികുമാർ പ്രഖ്യാപിക്കുകയും ചെയ്യും. വിവിധ കമ്പനികളുടെ പ്രദർശന സ്റ്റാളുകളും സമ്മേളനത്തിന്റെ പ്രത്യേകതയാണ്.