പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു, അമ്മയ്ക്ക് കാല്‍ ലക്ഷം പിഴ
തൃശൂർ :പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചതിന് വാഹന ഉടമയായ അമ്മയ്ക്ക് കാല്‍ ലക്ഷം പിഴ. തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്.പിഴ അടച്ചില്ലെങ്കില്‍ അമ്മ അഞ്ചു ദിവസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരും. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി.മഞ്ജിത്താണ് വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ ജനുവരി 20 ന് പൂച്ചട്ടിയിലാണ് കുട്ടി സ്‌കൂട്ടര്‍ ഓടിച്ചത്. മൂന്നു പേരുമായി സ്‌കൂട്ടറില്‍ പോകുമ്ബോള്‍ എംവിഡി ഉദ്യോഗസ്ഥര്‍ പിടികൂടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന അച്ഛനെ കോടതി ഒഴിവാക്കി.