രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രവചിച്ച് ലിംഗായത്ത് മുഖ്യ പുരോഹിതന്
ബെംഗളുരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി പ്രധാനമന്ത്രിയാകുമെന്ന പ്രവചനവുമായി ലിംഗായത്ത് പുരോഹിതന്. രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തില്‍ സന്യാസിമാരെ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് മുഖ്യപുരോഹിതന്‍ പറഞ്ഞ് അനുഗ്രഹിച്ചതെന്നാണ് റിപ്പോർട്ട്.
‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും.’ ഹവേരി ഹൊസമുട്ട് സ്വാമി തന്റെ പ്രസംഗത്തില്‍ പറഞ്ഞു, ഈ സമയം സ്ഥാപനത്തിന്റെ പ്രസിഡന്റായ ശ്രീ ശിവമൂര്‍ത്തി മുരുഘാ ശരണരു ഇടപെട്ട് മഠം സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടും എന്ന് കൂട്ടിച്ചേര്‍ത്തു