ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഒരു ഉത്സവമാണ് ആറ്റുകാൽ പൊങ്കാല . ഈ ദിവസം ക്ഷേത്രപരിസരത്ത് ലക്ഷക്കണക്കിന് സ്ത്രീകളുടെ വൻപ്രവാഹമാണ്. ഈ ഉത്സവം ജാതി മത ഭേതമന്യേ എല്ലാവരും ആഘോഷിക്കുന്നതാണ്.. സ്ത്രീകൾ മൺപാത്രങ്ങളിൽ അരികൊണ്ട് ഒരു ദിവ്യ ഭക്ഷണം തയ്യാറാക്കി ആറ്റുകാൽ അമ്മയ്ക്ക് സമർപ്പിക്കുന്നു.. ഈ കഴിഞ്ഞ പൊങ്കാലയിലും നിരവധി സ്ത്രീകളാണ് പങ്കെടുത്തത്.. എന്നാൽ ഇതിൽ വ്യത്യസ്ത്തമായ ഒരു മുഖമുണ്ടായിരുന്നു..
റോഡുവക്കിലെ തറയിലിരുന്ന് ആറ്റുകാൽ പൊങ്കാല ഇടുന്ന ഈ സാധാരണക്കാരിയായ സ്ത്രീരത്നം ആരാണന്നറിയാമോ? ലോകം മുഴുവൻ അറിയപ്പെടുന്ന ശതകോടീശ്വരി… ഒരു വർഷത്തെ ആദായം വെറും 300 കോടിയാണ്.. ലോകത്തിലെ വൻശക്തിയായ, UN ൽ വീറ്റോ പവർ ഉള്ള രാജ്യത്തിന്റെ ബ്രിട്ടൻ പ്രധാനമന്ത്രിയായ ഋഷി സുനഖിന്റെ ഭാര്യാമാതാവാണ്.. ഇൻഫോസിസ് ചെയർമാൻ ശ്രീ. നാരായണ മൂർത്തിയുടെ സഹധർമ്മിണി. ശ്രീമതി. സുധാമൂർത്തി. ഇവർ പൊങ്കാലയിടുന്നത് അധികമാരും അറിഞ്ഞില്ല. പൊരിവെയിലിൽ ഒരു കുടപോലും ചൂടിയില്ല. വെറും തറയിൽ ഇരിക്കാൻ ഒരു ചെറിയ ന്യൂസ് പേപ്പർ പോലും ഇട്ടില്ല.
ഒരു പോലീസിന്റെ പോലും സുരക്ഷയില്ല. ഡസൻകണക്കിന് സ്വകാര്യ അംഗരക്ഷകർ ഉണ്ടായിട്ടും ആറ്റുകാൽ മുറ്റത്ത് വന്നപ്പോൾ അകമ്പടിയേതുമില്ല. മുഖ്യ വാർത്താ പ്രവർത്തകർ പോലും തിരിച്ചറിഞ്ഞില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോഗ്രാഫർ തന്നെ തിരിച്ചറിഞ്ഞു എന്നു തോന്നിയപ്പോൾ അങ്ങോട്ട് നടന്നു ചെന്ന് സ്നേഹപൂർവ്വം എന്തോ നിർദ്ദേശം കൊടുത്തു. പിന്നീട് മറ്റാർക്കും സംശയം വരാതെ, പലപ്പൊഴായി ഫോട്ടോകൾ എടുത്തു. അന്നപൂർണേശ്വരിയായ ഭഗവതിയുടെ ഇഷ്ടനിവേദ്യമായ പൊങ്കാല ഒരു ആത്മ സമർപ്പണമാണ്.