പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനായി ഇന്ന് കര്‍ണാടകയിലെത്തും

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കര്‍ണാടകയിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചാണ് സന്ദർശനം.

 

ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷം, പ്രധാനമന്ത്രി മോദിയുടെ ഒമ്പതാമത്തെ കര്‍ണാടക സന്ദര്‍ശനമാണിത്. പൊതുയോഗങ്ങളെയും റാലികളെയും അഭിസംബോധന ചെയ്യുന്ന അദ്ദേഹം റോഡ് ഷോ ഉള്‍പ്പെടെ 22 പരിപാടികളില്‍ പങ്കെടുക്കും.

 

രാവിലെ 10.20 ന് കര്‍ണാടകയിലെ ബിദാര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന അദ്ദേഹം 11ന് ഹുംനാബാദിലെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. ശേഷം ഒന്നോടെ വിജയപുരയിലെ യോഗത്തിലും പങ്കെടുക്കും. 

 

 

ഉച്ചകഴിഞ്ഞ് 2.45ന് ബെലഗാവിയിലെ കുടച്ചിയിലും അദ്ദേഹം പ്രസംഗിക്കും. വൈകുന്നേരം ബംഗളൂരു നോര്‍ത്തില്‍ റോഡ് ഷോ നടത്തും.