ബംഗാൾ നിരോധിച്ചതിന് പിന്നാലെ ‘ദ കേരളാ സ്റ്റോറി’ക്ക് നികുതി ഒഴിവാക്കി ഉത്തർപ്രദേശ്.

‘ദ കേരളാ സ്റ്റോറി’ പ്രദർശിപ്പിക്കുന്നതിന് നികുതി ഒഴിവാക്കി ഉത്തർപ്രദേശും. ചിത്രത്തിന് നികുതി ഒഴിവാക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.ചിത്രം കൂടുതൽ പ്രദർശിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നത്. ഇതിന് മുൻപ് മധ്യപ്രദേശ് സർക്കാരും ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിരുന്നു.വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേതെന്ന് കുറ്റപ്പെടുത്തിയാണ് ബംഗാളിൽ, മുഖ്യമന്ത്രി മമത ബാനർജിചിത്രത്തിന്റെ പ്രദർശനം നിരോധിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങളും പ്രേക്ഷകരുടെ കുറവും ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദർശനം തമിഴ്‌നാട്ടിലെ മൾട്ടിപ്ലെക്‌സുകൾ റദ്ദാക്കിയിരുന്നു. റിലീസ് ദിവസം ‘ദ കേരള സ്റ്റോറികേരളത്തിൽ 20 തിയറ്ററുകളിലാണ് പ്രദർശിപ്പിച്ചത്.