ന്യൂഡല്‍ഹി : മലയാളിയും സീനിയര്‍ അഭിഭാഷകനുമായ കെ വി വിശ്വനാഥന്‍ ഇന്ന് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേല്‍ക്കും. പാലക്കാട് കല്‍പാത്തി സ്വദേശിയാണ് അഡ്വ.കെ വി വിശ്വനാഥന്‍ ആന്ധ്രാ ഹൈകോടതിയിലെ ജസ്റ്റീസ് സി ജെ പ്രശാന്ത്കുമാര്‍ മിശ്രയും ഇന്ന് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും. 2009 ലാണ് ഇദ്ദേഹം സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷ പദവിയിലേക്ക് എത്തിയത്.2013 -ല്‍ അഡീഷണല്‍ സോളിറ്റര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2030 ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും കെ വി വിശ്വനാഥന് സാധ്യതയുണ്ട്.