18 വയസില്‍ താഴെയുള്ളവര്‍ക്ക് സിംകാര്‍ഡ് ലഭിക്കില്ല; നിയമം കടുപ്പിച്ച്‌ കേന്ദ്രം

ഡൽഹി : 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇനിമുതല്‍ സിം കാര്‍ഡ് ലഭിക്കില്ല.വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പ് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.2023 ജൂണ്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും എന്നാണ് സൂചന. കൂടാതെ നിയമങ്ങള്‍ ലംഘിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ സിം വാങ്ങുന്നതിനുള്ള നിയമങ്ങളില്‍ ടെലികോം കമ്പനികള്‍ മാറ്റം വരുത്തിയിരുന്നു. 18 വയസിന് താഴെയുള്ള ഒരു ഉപഭോക്താവിനും സിം വാങ്ങാൻ കഴിയില്ലെന്ന് അതില്‍ പറഞ്ഞിരുന്നുവെങ്കിലും പലരും ഇത് അവഗണിക്കുകയായിരുന്നു.