ഉത്തരാഖണ്ഡ് : മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. നിയമം മൂലം എതിർക്കപ്പെടുന്നു അതുപോലെ ഒരു സംഭവം ഉത്തരാഖണ്ഡിലും ഉണ്ടായി. എന്നാൽ, ബസിലുണ്ടായിരുന്ന ഒരു സിഐഎസ്‍എഫ് അസി. കമാൻഡന്റിന്റെ കൃത്യസമയത്തെ ഇടപെടൽ കൊണ്ട് 55 ജീവനുകളാണ് രക്ഷിച്ചത്. കുട്ടികളും സ്ത്രീകളും പ്രായമായവരും അടക്കം 55 യാത്രക്കാരുമായി തിങ്കളാഴ്ച വൈകുന്നേരം ഹൽദ്‌വാനിയിൽ നിന്ന് പുറപ്പെട്ടതാണ് ബസ്. എന്നാൽ, മദ്യപിച്ച് ബോധം ഏറെക്കുറെ നഷ്ടപ്പെട്ട ഡ്രൈവർ 100 കിലോമീറ്റർ വേഗതയിലാണ് ബസ് പായിച്ചത്. ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി ഭാരം കൂടിയ വാഹനങ്ങൾ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലാണ് സാധാരണയായി ഇതുവഴി പോകുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനായ സോനു ശർമ്മ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് കുതിച്ചു. പിന്നീട്, സീറ്റിൽ നിന്നും ഡ്രൈവറെ മാറ്റിയ ശേഷം ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ആ സമയത്ത് സോനു ശർമ്മ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തില്ലായിരുന്നു എങ്കിൽ വളരെ വലിയ ദുരന്തം തന്നെ അവിടെ നടന്നേനെ എന്നാണ്.
,