ഭാര്യയുടെ ആൺസുഹൃത്തിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു; യുവാവ് അറസ്റ്റിൽ

ബെം​ഗളൂരു: കർണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിൽ യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു.
ജൂൺ 19-നാണ് സംഭവം നടന്നത്. ഭാര്യയുടെ ആൺസുഹൃത്തിന്‍റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിക്കുകയായിരുന്നു യുവാവ്. മാരേഷ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ചിന്താമണിക്ക് അടുത്തുള്ള വനമേഖലയിൽ സുഹൃത്തിനൊപ്പം എത്തിയാണ് വിജയ് മാരേഷിനെ ആക്രമിച്ചത്. സംഭവത്തിൽ ചിന്താമണി സ്വദേശി വിജയ് അറസ്റ്റിലായി , വിജയ്‍യുടെ സുഹൃത്ത് ഈ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.