ശ്രീഹരിക്കോട്ട: ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ ഭ്രമണപഥം ഉയർത്തുന്ന ജോലികൾക്ക് ഇന്ന് തുടക്കമാകും ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും പുറത്തു കടക്കുന്നതിന് ഭ്രമണപഥം വികസിപ്പിക്കാനുള്ള ആദ്യ ഘട്ടമാണ് ഇന്ന് നടക്കുന്നത്. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഘടിപ്പിച്ചിട്ടുള്ള ത്രസ്റ്റർ ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ ആദ്യ ഭ്രമണപഥമാറ്റം ഉച്ചയോടെ നടക്കുമെന്ന് റിപ്പോർട്ട്.
അടുത്ത മാസം ഒന്നോടെ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ആഗസ്റ്റ് 23ന് വൈകിട്ട് 5.47നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ ഭ്രമണപഥം ഉയർത്തുന്ന ജോലികൾക്ക് ഇന്ന് തുടക്കമാകും.
ചന്ദ്രയാന്‍റെ ഭ്രമണപഥം അഞ്ച് തവണയാണ് വികസിപ്പിക്കുക. തുടർന്ന് ഭൂമിയുടെ ഗുരുത്വാകർഷണവലയത്തിൽ നിന്നും പേടകം ചന്ദ്രനിലേക്ക് യാത്ര ആരംഭിക്കും. ഈ ലൂണാർ ട്രാൻസഫർ ട്രാജക്ടറി ജൂലൈ 31നോ ആഗസ്റ്റ് ഒന്നിനോ ആയിരിക്കുമെന്ന് വി.എസ്.എസ്.സി മേധാവി എസ്. ഉണ്ണികൃഷ്ണൻ അറിയിച്ചു. ആഗസ്റ്റ് 23ന് വൈകിട്ട് അഞ്ച് നാൽപ്പത്തിയേഴിന് പേടകം ചന്ദ്രനിൽ കാൽ തൊടുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്