വന്‍ പലിശ മുന്നേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍: പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍

 

  പോസ്റ്റ്‌ ഓഫീസ് സ്‌കീമുകളില്‍ വന്‍ പലിശ മുന്നേറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സുരക്ഷിത നിക്ഷേപങ്ങള്‍ ആഗ്രഹിക്കുന്നവര്‍ കണ്ണടച്ച്‌ ചേരുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍.

നിക്ഷേപ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത തരത്തിലുള്ള നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കുന്നു.കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സേവിംഗ്‌സ് ഇൻസ്റ്റിറ്റ്യൂട്ടാണ് സ്‌കീമുകള്‍ നിയന്ത്രിക്കുന്നത്. ഓരോ ത്രൈമാസത്തിലുമാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ അവലോകനം ചെയ്യുന്നത്. അടുത്തിടെയാണ് ജൂലൈ-സെപ്റ്റംബര്‍ പാദത്തിലേക്കുള്ള പലിശ കണക്കാക്കിയത്.

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്. പ്രതിവര്‍ഷം നാല് ശതമാനം പലിശയാണ് അക്കൗണ്ട് നല്‍കുന്നത്. സാധാരണ അക്കൗണ്ട് പോലെ പലിശ പൂര്‍ണ്ണമായും നികുതി വിധേയമാണ്. എന്നാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് സ്രോതസില്‍ നിന്നുള്ള നികുതി കുറയ്‌ക്കില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ലഭിക്കും. പലിശ ത്രൈമാസത്തിലൊരിക്കല്‍ കോമ്ബൗണ്ട് ചെയ്യുപ്പെടുന്നു.പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപ അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. അഞ്ച് വര്‍ഷ കാലാവധിയാണ് ഇതിനുള്ളത്.

6.5 ശതമാനം പലിശ നിരക്കില്‍ ഇപ്പോള്‍ നിക്ഷേപിക്കാവുന്നതാണ്. ത്രൈമാസത്തിലാണ് പലിശ കോമ്ബൗണ്ട് ചെയ്യുക. പലിശ വഴി പ്രതിമാസം സ്ഥിര വരുമാനം ഉറപ്പുനല്‍കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. 7.40 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. അഞ്ച് വര്‍ഷമാണ് പദ്ധതി കാലാവധി.

വ്യക്തികള്‍ക്ക് ഒൻപത് ലക്ഷം രൂപ വരെ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 15 വര്‍ഷമാണ് ഇതിന്റെ കാലാവധി. 7.10 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുക. മുതിര്‍ന്ന് പൗരന്മാര്‍ക്കുള്ള റിട്ടയര്‍മെന്റ് പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം.