രാജ്യത്ത് പാചകവാതക വിലയുടെ സബ്‌സിഡി ഗണ്യമായി വെട്ടിക്കുറച്ച്; കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയുടെ സബ്‌സിഡി ഗണ്യമായി വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. നാലുവർഷത്തിനിടെ 30,000 കോടി രൂപയ്ക്കുമുകളിൽ സബ്‌സിഡിയിൽ കുറവ് വരുത്തിയതായി രാജ്യസഭയിൽ സി.പി.എം. അംഗം എ.എ. റഹീമിനെ പെട്രോളിയം-പ്രകൃതിവാതക ചുമതലയുള്ള മന്ത്രി രാമേശ്വർ തെളി അറിയിച്ചു. 2018-19 സാമ്പത്തിക വർഷം സബ്‌സിഡിക്കായ് 37,209 കോടി നീക്കിവെച്ചപ്പോൾ 2020-21 കാലത്ത് അത് 11,896 കോടിയാക്കി ചുരുക്കി. 2022-23 സാമ്പത്തിക വർഷം 6965 കോടിയും. എത്ര ഉപഭോക്താക്കളാണ് എൽ.പി.ജി. ഉപയോഗിക്കുന്നത് എന്നതുസംബന്ധിച്ച് സർക്കാർ കൃത്യമായ കണക്കു നൽകിയില്ലെന്ന് റഹിം പറഞ്ഞു.