ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി56-ഈ മാസം 30 ന് വിക്ഷേപിക്കും
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ വിക്ഷേപണ ദൗത്യം പിഎസ്എല്‍വി സി56 ഈ മാസം 30നു നടക്കും. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് സിംഗപ്പൂരിന്റെ ഡിഎസ്-എസ്എആര്‍ ഉപഗ്രഹവും മറ്റ് 6 ചെറു ഉപഗ്രഹങ്ങളുമാണു വിക്ഷേപിക്കുക. 360 കിലോഗ്രാം ഭാരമുള്ള ഡിഎസ്-എസ്എആര്‍ ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യം. 23 കിലോഗ്രാം ഭാരമുള്ള ടെക്നോളജി ഡമോണ്‍സ്ട്രേഷന്‍ മൈക്രോസാറ്റലൈറ്റായ വെലോക്സ് എഎം, പരീക്ഷണാത്മക ഉപഗ്രഹമായ അറ്റ്മോസ്ഫറിക് കപ്ലിങ് ആന്‍ഡ് ഡൈനാമിക്സ് എക്സ്പ്ലോറര്‍, സ്കൂബ് 2, ന്യൂലിയോണ്‍, ഗലാസിയ 2, ഓര്‍ബ് 12 എന്നീ 6 ഉപഗ്രഹങ്ങളും പിഎസ്എല്‍വിയില്‍ വിക്ഷേപിക്കും