ഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന വിമാനത്തിന് തീപിടിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് വൈകിട്ടാണ് വിമാനത്താവളത്തിലെ ഒന്നാം ടെർമനിലിന് സമീപത്ത് ബേ 158-ൽ നിർത്തിയിട്ടിരുന്ന സ്പൈസ്ജെറ്റ് ബോംബാഡിയർ ക്യു400 വിമാനത്തിന് തീപിടിച്ചത്. വിമാനത്തിന്റെ ഒന്നാം നമ്പർ എൻജിനിലാണ് തീപിടിത്തം ഉണ്ടായത്.