തങ്ങളുടെ അജണ്ടകൾക്കെതിരായി പ്രവർത്തിക്കുന്നവരെ കടന്നൽ കൂട്ടത്തിനെ ഇറക്കി വിടുന്നത് പോലെ പ്രവർത്തകരെ കൊണ്ട് സൈബർ ആക്രമണങ്ങൾ അഴിച്ചുവിടുന്നത് സംഘപരിവാറിന്റെ രീതിയാണെന്ന് അറിയാത്തവരല്ല നമ്മളാരും. വിമർശിക്കുന്നവരെ തിരിച്ചു വിമർശിക്കുക എന്നതു അവരെ സമ്മന്തിച്ചു ദുഷ്കരമായത് കൊണ്ടാവാം അവർ ഇത്തരം പ്രവർത്തനത്തിൽ ഏർപെടുന്നത്. കാലങ്ങളായി ചാണകത്തെയും ഗോമൂത്രത്തേയും.. മറ്റെന്തിനെയും വിവാദമതിൽതീർത്തുകൊണ്ട്, രാജ്യം നേരിടുന്ന ഏതൊരു പ്രേശ്നത്തെയും മറക്കാനുള്ള സംഘപരിവാറിന്റെ കഴിവ് പ്രശംസനീയമാണ് എന്ന് പറയാതെ വയ്യ. മുനവർ ഫറൂഖി, കുനാൽ കംറ, ദീപിക പാഡ്‌കോൺ, പൃഥ്‌വിരാജ് സുകുമാരൻ, അനുരാജ് കാഷ്യപ്, ഷാരൂഖ് ഖാൻ തുടങ്ങിയവർ സംഘപരിവാർ സൈബർ അക്രമങ്ങൾക്കുള്ള സ്ഥിരം ഇരകളാണ്. മുനവരും കുനൽ കംറയും സംഘപരിവാറിന്റെ സ്ഥിരം വിമർശകരാണ്. അത്തരമോരു വിമർശകനാണ് ധ്രുവ് റാഠി. കേന്ദ്ര സർക്കാരിന്റെയും സംഘ പരിവാറിന്റെയും സ്ഥിരം വിമര്ശകനായ റാഠി, കണക്കുകൾ നിറത്തികൊണ്ടാണ് ഓരോ വീഡിയോയും ഇറക്കുന്നത്. യുട്യൂബിൽ എകദേശം 15 മില്യണിലധികം ഫോള്ളോവെർസ് ഉള്ള ധ്രുവിനു വൻ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഏകദേശം 600 ൽ പരം വീഡിയോസ് ചെയ്തതിൽ മുക്കാലും സംഘ്പരിവാറിനും, കേന്ദ്ര സർക്കാരിനും എതിരെയാണ്. എന്നാൽ ഇന്ന് ധ്രുവും സംഘ് പരിവാറിന്റെ ഇരയാണ്.
സങ്കീർണ്ണമായ വിഷയങ്ങളെ പോലും ലളിതവത്കരിച്ചുകൊണ്ടു സാധാരണകാരിൽ എത്തിപ്പിക്കുകയും.. അവരെ ചിന്തിപ്പിക്കുകയും ചെയ്യുക എന്ന ധൗത്യമാണ് കഴിഞ്ഞ നാലാണ്ട് കാലമായി ഈ 29 കാരൻ നിർവഹിക്കുന്നത്. വ്യത്യസ്തമൊ സമകാലിക പ്രസക്തി ഉള്ളതോ ആയ വിഷയങ്ങളെ സാധാരണക്കാരിൽ എത്തിക്കുക, വിഷയങ്ങളെ ഫാക്ട് ചെക്ക് ചെയ്യുക, കള്ളങ്ങൾ പൊളിക്കുക തുടങ്ങിയവ ചെയ്യുന്നത് കൊണ്ട് തന്നെ സംഘ് പരിവാറിന്റെ കണ്ണിലെ കരടായിമാറാൻ ധ്രുവിനു സാധിച്ചു. യൂട്യൂബിൽ പങ്കുവച്ച ഈസ് ‘ഇന്ത്യ ബികോമിങ് എ ഡിക്റ്റെറ്റോർഷിപ്’ എന്ന വീഡിയോയ്ക്ക് പിന്നാലെയാണ് സൈബർ ആക്രമണം. അക്രമണങ്ങൾക്കൊടുവിൽ തന്റെ എക്സ് അക്കൗണ്ടിലൂടെ പരുപാടി നൽകിയിരിക്കുകയാണ് ധ്രുവ് ഇപ്പോൾ. വാക്കുകൾ ഇങ്ങനെ- ‘ഒരു പ്രാവശ്യം തുറന്ന മനസ്സോടെ ആ വീഡിയോ കാണാൻ ബി.ജെ.പി പ്രവർത്തകരോട് ഞാൻ അഭ്യർത്ഥിക്കുന്നു. എന്റെ നേർക്കുള്ള വ്യക്തിപരമായ ആക്ഷേപങ്ങൾ വിഷയത്തെ ദിശതിരിച്ചു വിടാനാണ്. യഥാർത്ഥ പ്രശ്നം വലിയതായാണ്, നിങ്ങൾ രാജ്യത്തെ കുറിച്ച് സത്യസന്ധമായി ചിന്തിക്കുന്നവരാണെങ്കിൽ ഉണരുക..’
ധ്രുവ് റാഠിയോട് മലയാളികൾക്ക് കടപ്പാടിന്റെ കാരങ്ങളുണ്ട്. കേരളം സ്റ്റോറിയുടെ ടീസർ വ്യാപകമായി പ്രചരിച്ച സമയത്ത് കേരളത്തിന്റെ സ്റ്റോറി ഇതല്ലെന്നു കണക്കുകൾ നിരത്തി ഉറക്കെ വിളിച്ചു പറഞ്ഞ ഉത്തരേന്ത്യകാരിൽ പ്രധാനിയാണ് ധ്രുവ്. കേരളം ഇന്ത്യയിൽ മറ്റേതൊരു സംസ്ഥാനത്തെകാളും മികച്ചതാണെന്ന് തന്റെ യൂട്യൂബ് വീഡിയോകളിലൂടെ അദ്ദേഹം അറിയിച്ചു. കേരളത്തിനെതിരാ
യ വ്യാജപ്രചരണങ്ങളെ പൊളിച്ചു.. എന്ന് മാത്രമല്ല കേരളത്തിന്റെ വി
കസന നേട്ടങ്ങളെ ഓരോന്നായി എണ്ണിയെണ്ണി പറയുന്നതിനും അദ്ദേഹം മടിക്കാട്ടിയില്ല. അങ്ങനെ പല കാരണങ്ങൾ കൊണ്ടും സംഘപരിവാറിന്റെ കണ്ണിലെ കരടായി ധ്രുവ് ഉൾപ്പടെയുള്ളവർ മാറിയിട്ട് ഏറേകാലമായി. എന്തിനേറെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കുനേരെ
പോലും ബലാത്സംഗ ഭീഷണി നടത്തുന്നു. മാധ്യമ പ്രവർത്തനം കേവലം പി.ആർ വർക്കായി മാത്രം മാരുന്ന ഈ കേട്ട കാലത്തു, ഫാക്ട് ചെക്കിങ്ങിലൂടെയും കണക്കുകൾ നിരത്തിയും സ്വേച്ഛാധിപത്യഭരണകൂടത്തെപോലും കുലുക്കാനുള്ള ആ ചെറുപ്പക്കാരന്റെ കഴുവിനുള്ള അംഗീകാരം കൂടെയാണ്.. 2023ൽ നെക്സ്റ്റ് ജെനറേഷൻ ലീഡേഴ്‌സിൽ ഒരാളായി ടൈം മാഗസിൻ തന്നെ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഓരോ കോൺടെൻറ്റ് തിരഞ്ഞെടുടുക്കുക, അതിൻറെ സമകാലിക പ്രസക്തി സാധാരണക്കാരിൽ എത്തിക്കുക, എതിരാളികളുടെ മുന്നിൽ ശക്തമായി പിടിച്ചു നിൽക്കുക എന്നതൊന്നും എളുപ്പമുള്ള കാര്യമല്ല. ധ്രുവ് എതിർത്ത് തുടങ്ങിയ സമയത്തുള്ള കോമാളി സംഘ്പരിവാരല്ല ഇന്നുള്ളത്. ഇത്രയേറെ ശക്തരായ സംഘപരിവാറിനെ വിമർശിക്കുക എന്നത് വളരെ പണിപ്പെട്ടു കാര്യമാണ്. എതിർക്കുന്നവരെ തളർത്താൻ നോക്കിയാലും അവരുടെ വാക്കുകളിൽ സത്യമുണ്ടെങ്കിൽ… അവർ നട്ടെല്ലുള്ളവരാണെങ്കിൽ നശിപ്പിക്കുക പ്രയാസമാണ്. അല്ലെങ്കിൽ അവർ ഗൗരി ലംങ്കെഷായി മാറണം.
ഇനി സംഘ്പരിവാറിനോടാണ്… നിങ്ങള്ക്ക് ഭിന്നിപ്പിച്ചേ വിജയിക്കാനാകൂ… ചരിത്രത്തെ വളച്ചൊടിച്ചേ വിജയിക്കാനാകൂ….കൊലവിളി നടത്തിയും കൊലപ്പെടുത്തിയും മാത്രമേ വിജയിക്കാനാകൂ…വ്യക്തിഹത്യ ചെ
യ്തേ വിജയിക്കാനാകൂ…അറിവുള്ളവരെ നിങ്ങള്ക്ക് ഭയമാണ്… ആ ഭയം മറയ്ക്കാൻ അവരെ ഭയപെടുത്തിയിട്ട് എന്തു കാര്യം…