കൊലയാളികൾ രാജ്യം ഭരിക്കുന്നു…

രാജ്യസഭാ എംപിമാരിൽ 75 പേർ ക്രിമിനൽ കേസ് പ്രതികൾ...നിലവിലെ എംപിമാരുടെ സാമ്പത്തിക ആസ്തി 19,000 കോടി...

രാജ്യസഭാ എംപിമാരിൽ 75 പേർ ക്രിമിനൽ കേസ് പ്രതികൾ…നിലവിലെ എംപിമാരുടെ സാമ്പത്തിക ആസ്തി 19,000 കോടി… നമ്മുടെ രാജ്യത്തിൻറെ ഭരണനിർവഹണം നടത്തുന്ന പരമോന്നത സ്ഥാപനമാണ് രാജ്യസഭയും ലോകസഭയും… ‘ലോകസഭയിലെ അംഗങ്ങളെ ജനങ്ങൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുകയാണ്. രാജ്യസഭ എന്നത് ഒരു സ്ഥിരം സഭയാണ്… സംസ്ഥാന നിയമസഭകളിലെ അംഗങ്ങളാണ് രാജ്യസഭാ എംപിമാരെ തിരഞ്ഞെടുക്കുന്നത്… രാജ്യസഭയിൽ ആകെയുള്ളത് 225 അംഗങ്ങളാണ്.. ഇതിൽ 33 ശ

തമാനം ആൾക്കാർ അതായത് 75 അംഗങ്ങൾ പലതരത്തിലുള്ള ക്രിമിനൽ കേസുകളിൽ പ്രതികളാണ്എന്ന പുതിയൊരു പഠന റിപ്പോർട്ടിൽ പറയുന്നു …. തെരഞ്ഞെടുപ്പ് അവകാശ സംരക്ഷണ സംഘടന അഥവാ എ ഡി ആർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതിന്മേലുള്ള വിശദീകരണം….ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട രാജ്യസഭാ അംഗങ്ങളിൽ രണ്ടുപേർ ഐപിസി 302 വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തപ്പെട്ടവരാണ്.. നാല് എംപിമാർ 307 വകുപ്പ് പ്രകാരം കൊലപാതക ശ്രമത്തിൻ്റെ പേരിൽ പ്രതി ആയിട്ടുള്ളവരും… രാജ്യസഭാ അംഗങ്ങളിൽ ക്രിമിനൽ കുറ്റം ചെയ്തവരായി മാറിയിട്ടുള്ള 75 പേരിൽ 40 പേരുടെ മേൽ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്…. ഇത്തരത്തിലുള്ള ആൾക്കാരാണ് നമ്മുടെ രാജ്യത്ത് ഭരണനിർവഹണം നടത്തി നാട് നന്നാക്കി കൊണ്ടിരിക്കുന്നത് എന്ന കാര്യം നാം തിരിച്ചറിയുക ….ക്രിമിനൽ കേസിലെ പ്രതികളായി എന്നത് മാത്രമല്ല നമ്മളെ ഭരിക്കുന്ന മഹാന്മാരുടെ ലിസ്റ്റിലുള്ളത്.. രാജ്യഭരണം നടത്തുന്ന ബിജെപിയുടെ 90 എംപിമാരിൽ 23 ശതമാനം നേതാക്കളും ക്രിമിനൽ കേസ് പ്രതികളാണ്.. കോൺഗ്രസ് പാർട്ടിയുടെ 28 എംപിമാരിൽ പകുതിയോളം പേരും സമാനമായ കുറ്റം ചെയ്തവരാണ്…ടി എം സി യുടെ 13 പേരും, ആർജെഡിയുടെ ആറുപേരും, സിപിഎമ്മിന്റെ നാലുപേരും, എഎപിയുടെ മൂന്നുപേരും,, ഇതുപോലെ തന്നെ ക്രിമിനൽ കേസുകളിൽ പങ്കാളികളായിട്ടുള്ള രാജ്യസഭാംഗങ്ങളാണ്….135 കോടിയിലധികം ജനങ്ങളുള്ള നമ്മുടെ രാജ്യത്തിൻറെ ഭൂരിഭാഗം ജനങ്ങളും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടി കഴിയുന്നവരാണ്,, എന്ന് പറഞ്ഞാൽ രാജ്യത്ത് ഭൂരിപക്ഷം ആൾക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരാണ് … ‘ അങ്ങനെയുള്ള രാജ്യത്തെ പാവപ്പെട്ടവനെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച രാജ്യസഭാ എംപിമാരിൽ പലരും സ്വന്തം സമ്പത്തിന്റെ കണക്ക് പറയുമ്പോൾ നമ്മളെ ഞെട്ടിപ്പിക്കാറുണ്ട്…. രാജ്യസഭയിലെ ഒരു എംപിയുടെ ശരാശരി ആസ്തി 87 കോടിയാണ് എന്നാണ് നേരത്തെ പറഞ്ഞ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്… ഇതിൽ തന്നെ ബിജെപിയുടെ 9 അംഗങ്ങളും കോൺഗ്രസിൻറെ നാല് അംഗങ്ങളും വൈ എസ് ആർ പാർട്ടിയുടെ രണ്ട് അംഗങ്ങളും, എ എ പി.പാർട്ടിയുടെ 3 അംഗങ്ങളും ,,ടി ആർ എസിന്റെ 3 എംപിമാരും,, ആർ ജെ ഡിയുടെ രണ്ടുപേരും,,, നൂറുകോടിയിലധികം രൂപയുടെ ആസ്തിയുള്ളവരാണ്….
രാജ്യസഭയിലെ 225 മൊത്തം അംഗങ്ങളിൽ ഭൂരിഭാഗം പേരും കോടീശ്വര പട്ടികയിൽ ഉൾപ്പെടുന്നവരാണ് എന്ന കാര്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്… രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ രാജ്യസഭാ അംഗങ്ങളുടെ ശരാശരി എന്ന് പറയുന്നത് 37 കോടിരൂപയാണ്… കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ അംഗങ്ങളുടെ ശരാശരി ആസ്തി 41 കോടിയാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്…. അതുപോലെതന്നെ ഡൽഹി ഭരിക്കുന്ന എഎപിയുടെ അംഗങ്ങൾക്ക് ശരാശരി സമ്പാദ്യം 119 കോടി ആണ്… .തെലുങ്കാന സംസ്ഥാനത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന വൈ എസ് ആർ പാർട്ടിയിലെ രാജ്യസഭാ അംഗങ്ങളുടെ സ്വത്ത് വിവരം കേട്ടാൽ നമ്മൾ ബോധംകെട്ട് വീഴും… ഒരു അംഗത്തിന്റെ ശരാശരി സമ്പത്ത് 357 കോടി ആണ്…ഈ തരത്തിൽ ക്രിമിനൽ കുറ്റവാളികളും,, അനധികൃതമായി സ്വത്ത് വാരികൂട്ടി സമ്പന്നരായി കഴിയുന്ന ആൾക്കാരുമാണ് നമ്മുടെ രാജ്യസഭയിലിരുന്നുകൊണ്ട് ഭരണനിർവഹണം നടത്തുന്നത് എന്ന കാര്യം ആലോചിക്കുമ്പോൾ എവിടേക്കാണ് സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം നടന്നു നീങ്ങിയത് എന്ന കാര്യം ആരെയും ആശങ്കപ്പെടുത്തുന്നതാണ്…. ഇത്തരത്തിലുള്ള രേഖകൾ പുറത്തുവിട്ട ഏജൻസിയുടെ അഭിപ്രായം മാത്രമല്ല,, എല്ലാ കാലത്തും നമുക്ക് മുന്നിൽ പല കണക്കുകളും നിരത്തിക്കൊണ്ട് വിദഗ്ധർ പറഞ്ഞിട്ടുള്ളതാണ്,,,, രാജ്യത്ത് ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും സമ്പന്നർ കൂടുതൽ കൂടുതൽ സമ്പന്നരായി മാറുകയാണെന്നുമാണ് ഇത് ശരിവെക്കുന്നത്…. ഇതിന് തെളിവായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നതാണ് നമ്മുടെ രാജ്യസഭ അംഗങ്ങളുടേതായി പുറത്തുവന്നിട്ടുള്ള വിവരങ്ങൾ…സമ്പത്തും അധികാരവും ഏതൊരു ആളിന്റെ കയ്യിലും ഒരുമിച്ചു വന്നുപെട്ടാൽ അയാൾ സാമാന്യ മര്യാദയുള്ള മനുഷ്യൻറെ സ്വഭാവങ്ങളിൽ നിന്നും മാറി സഞ്ചരിക്കാൻ തുടങ്ങും…. ഇത് സ്വാഭാവികമായ ഒരു മാനുഷിക പരിണാമമാണ്…. ‘ ഇതിനു തടയിടാൻ നിയമത്തിന് മാത്രം സാധ്യമാകുന്ന കാര്യമല്ല. സമൂഹത്തെ ഒന്നടങ്കം ചൂഷണം ചെയ്തുകൊണ്ട് കയ്യിൽ കിട്ടിയ അധികാരം ഉപയോഗിച്ച് വിരലിൽ എണ്ണാവുന്ന ആൾക്കാർ മാത്രം അതിസമ്പന്നന്മാരുടെയും അധികാരി വർഗ്ഗത്തിന്റെയും പക്ഷത്തേക്ക് മാറുമ്പോൾ രാജ്യം പിറകോട്ട് പോകുന്നു എന്നത് നാം തിരിച്ചറിയേണ്ട കാര്യമാണ്…
ഇവിടെ പ്രസക്തമായ മറ്റൊരു വിഷയം കൂടിയുണ്ട്… പാർലമെന്റിന്റെ ഇരുസഭകളും എന്ന് പറയുന്നത് നിയമനിർമ്മാണ സഭകളാണ്… ഇരുസഭകളും നിയമനിർമ്മാണ സഭകളാണ്… നാടിനും ജനങ്ങൾക്കും ഉപകാരപ്രദമാകുന്ന നിയമങ്ങൾ ഉണ്ടാക്കുന്നതിനും നിലവിലെ നിയമങ്ങളെ കാലോചിതമായി പരിഷ്കരിച്ച് നടപ്പിൽ വരുത്തുന്നതിനും ഉത്തരവാദിത്വപ്പെട്ട അംഗങ്ങളിരിക്കുന്ന സഭയാണ് രാജ്യസഭയും ലോകസഭയും… ‘ ഇത്തരത്തിൽ വലിയ ഉത്തരവാദിത്വമുള്ള പദവികളിലിരിക്കുന്നവർ തന്നെ ക്രിമിനൽ കുറ്റവാളികളും അവിഹിത സമ്പാദ്യം കൊണ്ട് കോടീശ്വരന്മാരായി മാറിയവരുമാണെങ്കിൽ എങ്ങനെയാണ് ഇന്ത്യ സാധാരണക്കാരുടെ രാജ്യവും സാധാരണക്കാരന്റെ ഭരണകൂടവും എന്ന നിലയിലേക്ക് എത്തിച്ചേരുക എന്നത് ഉത്തരം കിട്ടേണ്ട ചോദ്യമായി അവശേഷിക്കുന്നു…