ഇന്ത്യയെ ആഗോളതലത്തില്‍ മുന്നിലെത്തിക്കുന്നതിന് കഠിനാധ്വാനത്തിന്റെ പ്രാധാന്യം എന്താണെന്ന് ചെറുപ്പക്കാർ മനസിലാക്കണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. ഇന്ത്യക്കാർ ആഴ്‌ചയില്‍ 70 മണിക്കൂർ ജോലി ചെയ്യണമെന്നത് അദ്ദേഹം ആവർത്തിച്ചു.
കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മള്‍ നമ്മുടെ മികച്ചതിലേയ്ക്ക് പോകുമെന്നും ആഗോളതലത്തിലെ ഏറ്റവും മികച്ച കമ്ബനികളുമായി താരതമ്യം ചെയ്യുമെന്നും ഞാൻ ഇൻഫോസിസില്‍ പറഞ്ഞിട്ടുണ്ട്. മറ്റ് മികച്ച ആഗോള കമ്ബനികളുമായി താരതമ്യം ചെയ്യുമ്ബോള്‍ നമുക്ക് മനസിലാകും നമ്മള്‍ ഇന്ത്യക്കാർക്ക് എന്തെല്ലാം ചെയ്യാനുണ്ടെന്ന്. 800 ദശലക്ഷം ഇന്ത്യക്കാർക്ക് സൗജന്യ റേഷൻ കിട്ടുന്നതിലേയ്ക്കായി നമുക്ക് നമ്മുടെ ലക്ഷ്യങ്ങളെ ഉയർത്തേണ്ടതുണ്ട്. 800 ദശലക്ഷം ഇന്ത്യക്കാർ ദാരിദ്ര്യം അനുഭവിക്കുകയാണ് എന്നാണ് അതിനർത്ഥം. നമ്മള്‍ കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ വേറെ ആരാണ് ചെയ്യുക?’ എന്നും മൂർത്തി ചോദിച്ചു. 1986ല്‍ ഇന്ത്യ ആഴ്ചയില്‍ ആറ് പ്രവൃത്തി ദിവസം എന്നത് അഞ്ച് ആക്കി മാറ്റിയതിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചിരുന്നു. സമ്പന്നവും വികസിതവുമായൊരു ഇന്ത്യടെ പടുത്തുയർത്താൻ ഇന്ത്യക്കാർ തണുപ്പൻ മട്ട് ഒഴിവാക്കണമെന്നും കഠിനാധ്വാനം ചെയ്യണമെന്നും നാരായണ മൂർത്തി ഓർമിപ്പിക്കുന്നു.