രൂക്ഷമായ ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ് എന്ന രീതിയിലുള്ള വാർത്തകൾ വത്തിക്കാനിൽ നിന്നും പുറത്തുവരുന്നത്. ലോകത്തെ മുഴുവൻ ക്രിസ്തുമത വിശ്വാസികളെയും വിഷമിപ്പിച്ചിരിക്കുകയാണ് .എല്ലാവരും മാർപാപ്പയുടെ രോഗം മാറി ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പ്രാർത്ഥനയിലാണ് .കഴിഞ്ഞ ആഴ്ചയാണ് ശ്വാസതടസംമൂലം ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇപ്പോൾ ശ്വാസതടസ്സം മറ്റൊരു രോഗത്തിൻറെ രീതിയിലേക്ക് മാറിയതായിട്ടാണ് മാർപ്പാപ്പയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിക്കുന്നത്. ബ്രോക്കൈറ്റീസ് ബാധയുടെ പേരിൽ ആയിരുന്നു മാർപാപ്പയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ചികിത്സയിൽ തുടരേണ്ടി വന്നതിനാലും ശ്വാസ തടസ്സം മൂലം സംസാരിക്കാൻ കഴിയാതെ വന്നതിനാലും വത്തിക്കാനിലെ പ്രാർത്ഥന ചടങ്ങുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മാർപാപ്പയ്ക്ക് പങ്കെടുക്കുവാൻ കഴിഞ്ഞിരുന്നില്ല..
റോമിലെ ജമേലി ആശുപത്രിയിലാണ് ഫ്രാൻസിസ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രി അധികൃതരുടെ അറിയിപ്പ് പ്രകാരം ബ്രോങ്കൈറ്റിസ് രോഗം ശമിക്കാതെ വരികയും ഇപ്പോൾ പോളി മൈക്രോബിയൽ ഇൻഫെക്ഷൻ എന്ന ഒരു പുതിയ അണുബാധ മൂലമുള്ള രോഗത്തിലേക്ക് മാറിയിരിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. മാർപാപ്പയ്ക്ക് സ്വമേധയാ ശ്വാസം വലിക്കാൻ കഴിയാതെ വന്നതിനാൽ ഓക്സിജൻ കൊടുത്തു കൊണ്ടിരിക്കുകയാണ് എന്നും ആശുപത്രി അറിയിപ്പിൽ പറയുന്നുണ്ട്.
രോഗബാധ വഷളായിട്ടില്ല എങ്കിലും സങ്കീർണമായ ചികിത്സയാണ് തുടരുന്നത് എന്നാണ് ആശുപത്രിയിൽ വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ പതിനാലാം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പയെ രോഗബാധയെ തുടർന്ന് റോമിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. രോഗബാധ തുടരുകയും മരുന്നുകളോട് കാര്യമായതോതിൽ പ്രതികരിക്കാതെ വരികയും ചെയ്താൽ ചികിത്സ സങ്കീർണ്ണം ആകും എന്നാണ് ഡോക്ടർമാരും അഭിപ്രായപ്പെട്ടിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം എല്ലാ സമയവും ഫ്രാൻസിസ് മാർപാപ്പയുടെ രക്ഷക്കായി പ്രവർത്തിച്ചുവരുന്നുണ്ട്.
2013ൽ ഫ്രാൻസിസ് മാർപാപ്പ ചുമതല ഏറ്റെടുക്കുന്നത് .ലോകത്തെ വിവിധങ്ങളായ നൂറുകണക്കിന് ക്രിസ്തീയ മത വിഭാഗങ്ങളുടെ പരമ അധ്യക്ഷനാണ് ഫ്രാൻസിസ് മാർപാപ്പ. ചുമതല ഏറ്റെടുത്ത ശേഷം മറ്റു മാർപാപ്പമാർക്ക് വിരുദ്ധമായി സോഷ്യലിസ്റ്റ് ആശയങ്ങളും സ്ത്രീപുരുഷ സമത്വ വാദവും ഉയർത്തിയ മാർപാപ്പയാണ്. ഫ്രാൻസിസ് മാർപാപ്പ ലോകത്തെ ക്രിസ്തീയ ആധിപത്യം ഉള്ള പല രാജ്യങ്ങളിലും സന്ദർശനം നടത്തുകയും മതപരമായ വിദ്വേഷങ്ങൾ അകറ്റി എല്ലാ മതവിശ്വാസികളും ഒരുമിക്കുന്നതാണ് യഥാർത്ഥ ദൈവവിശ്വാസം എന്ന് പറയുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. സഭയ്ക്കുള്ളിൽ നടക്കുന്ന തെറ്റായ പ്രവർത്തന ശൈലികളും മറ്റും തിരുത്തുന്നതിന് മുൻകൈയെടുത്ത മാർപാപ്പ കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്ക സഭയുടെ 266 മത്തെ മാർപാപ്പയാണ് ഇപ്പോൾ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ..