അമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി മരിച്ച നിലയില്‍

പാലക്കാട് മേലാര്‍കോട്ടില്‍ അമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി മരിച്ച നിലയില്‍. മേലാര്‍കോട് കീഴ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമല്‍ (പത്ത് മാസം) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ഐശ്വര്യയും കുട്ടികളും ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയത്. ഭര്‍ത്താവിന്‍റെ അച്ഛനാണ് ഇവരെ വീട്ടിലേക്ക് കൊണ്ട് വന്നാക്കിയത്. പിന്നാലെ ഐശ്വര്യയേയും കുട്ടികളെയും കാണാതായി. പിന്നീട് നടത്തിയ തിരച്ചിലിലാണ് പാടത്തിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്