കുട്ടിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോക്സോ കേസിൽ പിടിയിൽ
തിരുവനന്തപുരം: തമിഴ്നാട് സ്വദേശി ചിരഞ്ജീവിയെ(38)യാണ് തമ്പാനൂർ പോലീസ് സംഘം പിടികൂടിയത് കോയമ്പത്തൂരിലുള്ള അമ്പലത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോക്സോ കേസിൽ പിടിയിലായത് . തമ്പാനൂരിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ കൊണ്ടുവന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. കുട്ടിക്ക് പ്രതി മദ്യം നൽകാൻ ശ്രമിച്ചെന്നും പോലീസ് പറഞ്ഞു. എസ്എച്ച്ഒ പ്രകാശിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.