വയനാടിന്റെ മിന്നുമണി ഇനി ഇന്ത്യൻതാരം. മിന്നു മണിയെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ ഇന്ന് ഉൾപ്പെടുത്തി. 18 അംഗ ടീമിലാണ് ഓൾറൗണ്ടറായ മിന്നു മണി ഇടം നേടിയത്.പ്രഥമ വനിതാ പ്രീമിയർലീഗിൽഡൽഹിക്യാപിറ്റൽസിന്റെ താരം കൂടിയായ മിന്നുമണിക്ക്ആദ്യമായാണ് ഇന്ത്യയുടെ സീനിയർ ടീമിൽ കളിക്കാൻ അവസരം ലഭിക്കുന്നത്.
ട്വന്റി20 ടീമിലാണ് മിന്നുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പ്ഇന്ത്യൻ എ ടീമിൽ കളിച്ച ഈ താരംഇടംകൈയ്യൻ ബാറ്ററും സ്പിൻ ബൗളറുമാണ്. 30 ലക്ഷത്തിനാണ് മിന്നു മണിയെ ഡൽഹിക്യാപിറ്റൽസ് സ്വന്തമാക്കിയത്. മാനന്തവാടി സ്വദേശിയാണ് മിന്നുമണി.