വയനാട് കൽപ്പറ്റയിൽ കുഞ്ഞുമായി പുഴയിൽ ചാടി അമ്മയുടെ ആത്മഹത്യാ ശ്രമം. വെണ്ണിയോട് സ്വദേശി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് നാലു വയസ്സുള്ള പെണ്‍കുഞ്ഞ് ദക്ഷയുമായി പുഴയില്‍ ചാടിയത്. ദര്‍ശന ഗര്‍ഭിണിയാണ്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ആത്മഹത്യാശ്രമത്തിന്റെ കാരണം വ്യക്തമായി ട്ടില്ല. വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനായി ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്