സഹകരണ സംഘം പ്രസിഡന്റിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം സഹകരണ സംഘം പ്രസിഡന്റിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെല്‍ഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനകുമാരൻ നായരെ (62) ആണ് ആത്മഹത്യ ചെയ്ത് മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടത്. കാട്ടാക്കട അമ്പൂരി – തേക്ക്പാറ എന്ന സ്ഥലത്ത് റിസോർട്ടിന് പുറകിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. സഹകരണ സംഘം ക്രമക്കേടിനെ തുടർന്ന് നിരവധി നിക്ഷേപകർ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്ന് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.