മാറുമറയ്ക്കൽ സമരത്തിന്റെ ചാലകശക്തി ദേവകി നമ്പീശൻ അന്തരിച്ചു
തൃശ്ശൂർ: വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിന്റെ ചാലകശക്തികളിൽ പ്രധാനി വെള്ളാറ്റഞ്ഞൂർ അരീക്കര തെക്കേ പുഷ്പകത്ത് ദേവകി നമ്പീശൻ (90) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെ തൃശ്ശൂർ പൂത്തോളിൽ മകൾ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം.…