തിരുവനന്തപുരത്ത് ഗുണ്ടയെ പിടികൂടാനെത്തിയ രണ്ട് പോലീസുകാര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരത്ത് ഗുണ്ടയെ പിടികൂടാനെത്തിയ രണ്ട് പോലീസുകാര്‍ക്ക് കുത്തേറ്റു. വലിയതുറ സ്‌റ്റേഷനിലെ എസ്.ഐ.മാരായ അജേഷ്, ഇന്‍സമാം എന്നിവര്‍ക്ക് നേരെയാണ് ജാങ്കോ കുമാറെന്ന ഗുണ്ടാ നേതാവ് ആക്രമിച്ചത്.

ഉച്ചയ്ക്ക് ജാങ്കോകുമാര്‍ നഗരത്തിലെ ഹോട്ടല്‍ ഉടമയെ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പൊലീസിന് നേരെ ജാങ്കോ ആക്രമണം നടത്തിയത്. ഹോട്ടല്‍ ഉടമ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ജീപ്പിന് നേരെ ഇയാള്‍ പടക്കവും എറിഞ്ഞു.