മൈക്ക് തടസ്സപ്പെട്ട സംഭവം; തുടര്‍നടപടി വേണ്ടെന്ന് മുഖ്യമന്ത്രി

 തിരുവനന്തപുരം :  ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മൈക്ക് തടസ്സപ്പെട്ട സംഭവത്തില്‍ തുടര്‍നടപടി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കഴിഞ്ഞ ദിവസം പൊലീസ് മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവര്‍ക്കെതിരെ തുടര്‍നടപടി വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്റെ നടപടികള്‍ ഉടന്‍ നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണ് മൈക്ക് തടപ്പെട്ട സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി സംസാരിക്കുമ്ബോഴായിരുന്നു മൈക്ക് തടസപ്പെട്ടത്.
ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയ്ക്കായി മുദ്രാവാക്യങ്ങള്‍ മുഴക്കിയതും വിവാദമായിരുന്നു. തുടര്‍ന്നാണ് മൈക്ക് തടസപ്പെട്ടതിന്റെ പേരില്‍ പൊലീസ് കേസുകൂടി എടുത്തത്.