കരുവന്നൂര്‍ ബാങ്ക് മുതല്‍ തൃശൂര്‍ സഹകരണ ബാങ്ക് ;വരെ കാല്‍നടയായി യാത്ര ചെയ്തുകൊണ്ടാകും പ്രതിഷേധം.
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധിച്ച് ഒക്ടോബര്‍ രണ്ടിന് തൃശൂരില്‍ നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കും. കരുവന്നൂര്‍ ബാങ്ക് മുതല്‍ തൃശൂര്‍ സഹകരണ ബാങ്ക് വരെ കാല്‍നടയായി യാത്ര ചെയ്തുകൊണ്ടാകും പ്രതിഷേധം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റെങ്കിലും വിവിധ പ്രവര്‍ത്തനങ്ങളുമായി മണ്ഡലത്തില്‍ സജീവമാണ് സുരേഷ് ഗോപി. ഇതിന്റെ ഫലമായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ നടന് സാധിച്ചിരുന്നു.