ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് മണ്ഡലപര്യടനത്തിന്….
ബിജെപി ഭരണത്തില്‍ കോടാനുകോടി ജനങ്ങള്‍ ഭയത്തിലാണെന്നും, ഇത് രാജ്യത്തിന് ലോകത്തിന് മുന്നില്‍ ദുഷ്കീര്ത്തിയുണ്ടാക്കിയിരിക്കുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തുടക്കം കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് മണ്ഡലപര്യടനത്തിന്…. ബിജെപി ഭരണത്തില്‍ കോടാനുകോടി ജനങ്ങള്‍ ഭയത്തിലാണെന്നും, ഇത് രാജ്യത്തിന് ലോകത്തിന് മുന്നില്‍ ദുഷ്കീര്ത്തിയുണ്ടാക്കിയിരിക്കുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തുടക്കം കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഇവിടെ ജനാധിപത്യമുണ്ടോയെന്ന സംശയം ലോകത്തുയര്‍ന്നിരിക്കുന്നുവെന്നും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് വന്നിരിക്കുന്നതെന്നും പിണറായി ആരോപിച്ചു. ബിജെപി ആകാവുന്ന ശ്രമങ്ങള്‍ എല്ലാം നടത്തിയാലും കേരളത്തില്‍ ജയിക്കില്ലെന്നും മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളതെന്നും അതുകൊണ്ടാണ് ജനങ്ങള്‍ ബി ജെ പിയെ ഇവിടെ തിരസ്കരിച്ചതെന്നും പിണറായി പറഞ്ഞു….
രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംരക്ഷിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനായി വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുന്ന വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു …
മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാതെ അവസരവാദ രാഷ്ട്രീയം പയറ്റുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടതുണ്ടെന്നും കേരളം വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ലമെന്റില്‍ നിശബ്ദരായ യുഡിഎഫ് എംപിമാരെ വിലയിരുത്താനുള്ള വേളയാണിതെന്നും പിണറായി കൂട്ടിച്ചര്‍ത്തു.