തകർന്നടിഞ്ഞ ദിലീപ് ചിത്രങ്ങൾ

കാണികളെ ചിരിപ്പിച്ച താരം കരഞ്ഞു മടുത്തു

 

ഒന്നര പതിറ്റാണ്ടോളം കാലം മലയാള സിനിമാലോകത്ത് നിറസാന്നിധ്യമായി നിന്ന ജനപ്രിയ നായകൻ ഇപ്പോൾ കരഞ്ഞു വിലപിക്കുകയാണ്. പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും തുടരെ തുടരെ പൊട്ടിപ്പൊളിഞ്ഞതോടുകൂടി സൂപ്പർതാരമായി തിളങ്ങിയിരുന്ന ദിലീപ് എന്ന നടൻ പൂർണമായും നിരാശയിലും ദുഃഖത്തിലും ആയിരിക്കുന്നു.

ഇനി പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിൻറെ ഓഡിയോ പ്രകാശന ചടങ്ങിൽ ജനനായകനായ ദിലീപ് വികാരഭരിതനായി സംസാരിച്ചു എന്ന് വാ

ർത്തകളാണ് പുറത്തുവരുന്നത്. ഈ ചിത്രം എങ്കിലും വിജയം നേടിയില്ലെങ്കിൽ താൻ പൂർണമായും തകർന്നുപോകും എന്ന് ദിലീപ് ഫാൻസ് അസോസിയേഷൻ പ്രവർത്തകരോട് അഭ്യർത്ഥിച്ചതായിട്ടാണ് പുറത്തുവരുന്ന വാർത്തകൾ.

നാടൻ ഹാസ്യങ്ങളും അതിന് ചേരുന്ന അഭിനയ ശൈലിയുമായി മലയാളി പ്രേക്ഷകരെ ഏറെക്കാലം സ്വാധീനിച്ച താരമായിരുന്നു. ദിലീപ് മഞ്ജു വാര്യരുമായി വിവാഹ ജീവിതം ആരംഭിച്ച ദിലീപ് ഒരു താര കുടുംബത്തിൻറെ മഹത്വവും സ്വന്തമാക്കിയിരുന്നു. എന്നാൽ പിന്നീട് മഞ്ജു വാര്യരെ പുറന്തള്ളി കാവ്യാമാധവൻ എന്ന നടിയുടെ പിറകെ നടക്കുകയും, ഒടുവിൽ അത് വിവാഹ ബന്ധത്തിൽ അവസാനിക്കുകയും ചെയ്തതോട് കൂടിയാണ് ദിലീപ് എന്ന സൂപ്പർതാരത്തിന്റെ കഷ്ടകാലം ആരംഭിക്കുന്നത്.

ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും സാധാരണ കാണികളെ വലിയ തോതിൽ ആകർഷിക്കുന്ന കഥയും അതിനു ചേരുന്ന അഭിനയ രീതികളും ഒക്കെ ആയിരുന്നു ദിലീപ് ചിത്രങ്ങളുടെ പ്രത്യേകത. എല്ലാ ചിത്രങ്ങളും പരിധികൾ വിട്ട് റെക്കോർഡ് കളക്ഷനിലേക്ക് കുതിച്ചുപാഞ്ഞപ്പോൾ ദിലീപ് എന്ന നടൻ സൂപ്പർ മെഗാ താരങ്ങളെയും മറികടന്നുകൊണ്ട് ജനപ്രിയനായകൻ എന്ന പുതിയ പദവി സ്വന്തമാക്കി.

ഇതിനിടയിലാണ് മലയാള സിനിമ ലോകം തൻറെ കാൽക്കീഴിലാണ് എന്ന് അഹങ്കരിച്ച് ദിലീപ് മറ്റൊരു നായക നടിയുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അവർക്ക് എതിരെ ചില നീക്കങ്ങൾ നടത്തുകയും, അത് വലിയ പീഡന കേസുകളായി കോടതികളിൽ എത്തുകയും, ദിലീപിന് മൂന്ന് മാസത്തോളം ജയിലിൽ കഴിയേണ്ടി വരികയും ചെയ്ത സാഹചര്യം ഉണ്ടായി. വലിയതോതിൽ ഇഷ്ട താരമായി വളർന്നു കഴിഞ്ഞിരുന്ന ഒരു നടിക്കെതിരെയാണ് ചില ഗുണ്ടകളെ ഉപയോഗിച്ചുകൊണ്ട് പീഡനം നടത്തുന്നതിന് ദിലീപ് ശ്രമം നടത്തിയത് എന്ന രീതിയിലാണ് കേസുകൾ ഉണ്ടായത്. ഈ സംഭവവും മലയാളി കാണികൾക്കിടയിൽ ദിലീപിനെതിരായ നീക്കങ്ങൾക്ക് വഴിയൊരുക്കി.

എങ്ങനെയും പഴയ ജനപ്രിയനായ പദവിയിലേക്ക് തിരിച്ചു വരിക എന്ന ലക്ഷ്യത്തോടുകൂടി ഒരു വൻ ബജറ്റ് ചിത്രം ദിലീപ് തന്നെ മുൻകൈയെടുത്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു. ബാന്ദ്ര എന്നപേരിൽ പുറത്തുവന്ന ഈ ചിത്രം വമ്പൻ പരാജയത്തെ ആണ് നേരിട്ടത്. പിന്നീട് ഒരു ചെറിയ ഇടവേളക്കുശേഷം കേരളത്തെ ഇളക്കിമറിച്ച തങ്കമണി സംഭവത്തെ ആസ്പദമാക്കി തങ്കമണി എന്ന പേരിൽ പുതിയ സിനിമയുമായി. ദിലീപ് ജനങ്ങൾക്ക് മുന്നിൽ വന്നു എന്നാൽ നിർഭാഗ്യവശാൽ ഈ ചിത്രവും പരാജയത്തിലേക്ക് വീഴുന്ന അനുഭവമാണ് ഉണ്ടായത്. ഈ തകർച്ച കൂടി വന്നതിനുശേഷം നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായി എന്ന തിരിച്ചറിവാണ് ദിലീപ് എന്ന നടനെ വലിയ നിരാശയിലേക്കും ആശങ്കയിലേക്കും വീക്ഷിച്ചത്.

ഇപ്പോൾ ഏറ്റവും ഒടുവിൽ പവി ടേക്ക് കെയർ – എന്ന ഒരു പുതിയ സിനിമയുമായി ദിലീപ് വീണ്ടും കാണികൾക്ക് മുന്നിൽ എത്തുകയാണ്. ഈ മാസം 26 തീയതിയാണ് ഈ ചിത്രത്തിൻറെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഡിയർ ഫ്രണ്ട് എന്ന ചിത്രം സംവിധാനം ചെയ്ത വിനീത് കുമാർ ആണ്. ഈ പുതിയ ചിത്രത്തിൻറെ സംവിധായകൻ പുതിയ സിനിമയുടെ ഓഡിയോ റിലീസിംഗ് വേളയിൽ ഒത്തുകൂടിയ ആൾക്കാരോട് വളരെ വലിയ വികാരഭരിതനായി ദിലീപ് സംസാരിച്ചു. താൻ ഇത്രകാലം മുഴുവനും പ്രേക്ഷകരെയും ജനങ്ങളെയും ചിരിപ്പിക്കുകയും താൻ സ്വയം ചിരിക്കുകയും ആണ് ചെയ്തിരുന്നത്. എന്തിന് ഇപ്പോൾ ജനം ചിരിക്കുമ്പോൾ ഞാൻ കരഞ്ഞു കൊണ്ടിരിക്കുകയാണ് എന്നാണ് ദിലീപ് വിഷമത്തോടെ കൂടി ഈ ചടങ്ങിൽ സംസാരിച്ചത്. മാത്രവുമല്ല ഈ പുതിയ ചിത്രം വിജയിച്ചില്ല എങ്കിൽ ഇതോടുകൂടി തൻറെ ഭാവി അനിശ്ചിതത്തിൽ ആകും എന്നുകൂടി ദിലീപ് പറയുകയുണ്ടായി. തൻറെ ചെറിയ പ്രസംഗത്തിനിടയിൽ തൻറെ ഫാൻസ് അസോസിയേഷൻ കാരോട് ഏത് പ്രവർത്തനം നടത്തിയും പുതിയ ചിത്രം തിയേറ്ററിൽ വിജയത്തിൽ എത്തിക്കുന്നതിന് പരിശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്യുകയുണ്ടായി.

ഇതൊക്കെയാണെങ്കിലും മലയാള സിനിമ വേദിയിൽ അഭിനയത്തിൻറെ വലിയ മാസ്മരിക പ്രകടനം ഒന്നും കാണിക്കാതെ സാധാരണ തമാശയുടെ വാക്കുകളും ശൈലികളും വിശേഷങ്ങളും കൊണ്ട് പ്രേക്ഷകലക്ഷങ്ങളെ കയ്യിലെടുത്ത് ഉയരത്തിൽ എത്തിയ ദിലീപ് എന്ന നടൻ ഇപ്പോൾ തകർച്ചയുടെ കുഴിയിലേക്ക് വീണിരിക്കുകയാണ്. ഇത് സ്വയം കുഴിച്ച കുഴി ആണ് എന്ന് തിരിച്ചറിയാതിരിക്കുന്നത് ഒരുപക്ഷേ ഈ നടൻ മാത്രം ആയിരിക്കും.

സിനിമാലോകത്ത് വലിയ പ്രസക്തിയും അതിനേക്കാൾ വലിയ സമ്പത്തും സ്വന്തമായി കഴിഞ്ഞപ്പോൾ സമനില തെറ്റി അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും വഴികളിലേക്ക് ചുവടുവെച്ചതാണ് ദിലീപ് എന്ന നടൻറെ തകർച്ചയ്ക്ക് കാരണം. സ്വന്തം നായികയായി വരെ അഭിനയിച്ചിട്ടുള്ള മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടിയോട് എന്തോ വിരോധത്തിന്റെ പേരിൽ അവരുടെ ഭാവി നശിപ്പിക്കുന്ന ക്രൂരമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച നടൻ എന്ന നിലയിലാണ് ദിലീപ് ഇപ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് എന്ന കാര്യം ദിലീപ് മറന്നു പോകരുത്.

ഇനിയെങ്കിലും സാധാരണക്കാരൻ എന്ന വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് അഭിനയ ലോകത്ത് ആയാലും ഏത് പ്രവർത്തന ലോകത്ത് ആയാലും മാനവും മര്യാദയും ഉള്ള പ്രവർത്തന ശൈലിയിലേക്ക് മാറിയാൽ അത് ദിലീപിന് തന്നെ ഗുണം ചെയ്യും എന്നാണ് ഞങ്ങളുടെ അഭിപ്രായം.