14 പതഞ്ജലി ഉൽപ്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ചൂണ്ടിക്കാട്ടി 14 പതഞ്ജലി ഉൽപ്പന്നങ്ങളുടെ നിർമ്മാണ ലൈസൻസുകൾ ഉത്തരാഖണ്ഡ് ലൈസൻസിംഗ് അതോറിറ്റി തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്തു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ചൂണ്ടിക്കാട്ടി 14 പതഞ്ജലി ഉൽപ്പന്നങ്ങളുടെ നിർമ്മാണ ലൈസൻസുകൾ ഉത്തരാഖണ്ഡ് ലൈസൻസിംഗ് അതോറിറ്റി തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്തു.

14ൽ 13ഉം പതഞ്ജലിയുടെ അനുബന്ധ സ്ഥാപനമായ ദിവ്യ യോഗ ഫാർമസിയുടെതാണ്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസുമായി ബന്ധപ്പെട്ട് ദിവ്യ യോഗ ഫാർമസി നിർമ്മിക്കുന്ന 13 ഉൽപ്പന്നങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ലൈസൻസിംഗ് ബോഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

ബാബ രാംദേവിൻ്റെ ചില പരമ്പരാഗത ആയുർവേദ മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാൻ തുടരുന്ന കേസിൽ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് സുപ്രീം കോടതി ബാബാ രാംദേവിനെ വിമർശിച്ചു. ഉത്തരാഖണ്ഡിലെ പരമ്പരാഗത മരുന്നുകളുടെ ഡ്രഗ് റെഗുലേറ്റർ ഏപ്രിൽ 15ന് പുറപ്പെടുവിച്ച ഉത്തരവിലാണ് രാംദേവിൻ്റെ കമ്പനികളുടെ നിർമാണ പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവച്ചത്.