തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
നേരത്തെ ജൂലൈ 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനം. നടപടിക്രമങ്ങള്‍ ജൂലൈ 11 നുള്ളില്‍ തന്നെ തീരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത് മാറ്റം.
അതേസമയം സംസ്ഥാനത്തിന്റ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും ‘കേരള’ എന്നത് ‘കേരളം’ എന്നാക്കാൻ വീണ്ടും പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണു നാളെ നിയമസഭയില്‍ വീണ്ടും പ്രമേയവുമായി വരുന്നത്.