മലമ്ബാമ്ബിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍
തളിയക്കോണം എലമ്ബലക്കാട്ടില്‍ രാജേഷിനെയാണ് (42) പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.ഡി. രതീഷും സംഘവും പിടികൂടിയത്.
ഇരിങ്ങാലക്കുട: തൃശ്ശൂരില്‍ മലമ്പാമ്പിനെ പിടികൂടി കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍.
തളിയക്കോണം എലമ്ബലക്കാട്ടില്‍ രാജേഷിനെയാണ് (42) പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.ഡി. രതീഷും സംഘവും പിടികൂടിയത്.
പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
ശാസ്ത്രീയ പരിശോധനക്കായി മലമ്ബാമ്ബിന്റെ ഇറച്ചി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോ ലാബിലേക്ക് അയച്ചു.
പാടശേഖരത്തില്‍ നിന്നാണ് പാമ്ബിനെ ഇയാള്‍ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.