ബിജെപിയുടെ പ്രേമം ബിഷപ്പുമാരുടെ യോഗത്തിൽ പ്രതിഷേധം…..

കേന്ദ്ര മന്ത്രിയെ ആദരിച്ചതിൽ തർക്കം....

   കേരളത്തിലെ ക്രിസ്തുമത വിശ്വാസികളുടെ ഏറ്റവും പ്രബലമായ സഭയാണ് സീറോ മലബാർ സഭ…. കേരളം എമ്പാടും വിശ്വാസികൾ ഉള്ള ശക്തമായ സാമുദായിക പ്രസ്ഥാനമാണ് ഇത്….. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ വലിയ തരത്തിലുള്ള തർക്കങ്ങളും അഭിപ്രായ ഭിന്നതകളും മാത്രമല്ല സംഘർഷങ്ങൾ വരെ അരങ്ങേറുന്ന സ്ഥിതിയും ഉണ്ടായി….. ഇപ്പോൾ പാലായിൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ തുറന്ന പ്രതിഷേധങ്ങളും വാഗ്വാദങ്ങളും മാത്രമല്ല…. സംഘർഷത്തിന്റെ തുടക്കവും വരെ ഉണ്ടായി എന്നാണ് പുറത്തുവരുന്ന വാർത്തകൾ…. ഈ അസംബ്ലിയിൽ പങ്കെടുക്കുന്നതിനും ആദരിക്കുന്നതിനും പുതിയ കേന്ദ്രമന്ത്രി ജോർ

ജ് കുര്യനെ ക്ഷണിച്ചതാണ് വലിയ തർക്കങ്ങൾക്കും വഴക്കിനും ഇടയാക്കിയത്…. കേന്ദ്രമന്ത്രിയായ ജോർജ് കുര്യൻ 40 വർഷത്തിലധികമായി ആർ എസ് എസ് പ്രവർത്തകനും ബിജെപിയുടെ നേതാവുമായി നിലനിൽക്കുകയാണ്….. അത്തരത്തിൽ ഒരാളെ ഈ അസംബ്ലിയിലേക്ക് എന്തിന് ക്ഷണിച്ചു എന്നതാണ് അവിടെ ഉയർന്ന ചോദ്യം….. കേരളത്തിലെ ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പലപ്പോഴും രാഷ്ട്രീയമായി അടുപ്പം ഉള്ളത് കേരള കോൺഗ്രസ് പാർട്ടികളോടാണ്….. ആ പാർട്ടിയിലെ ആരെയും ക്ഷണിക്കാതെ സംഘാടകർ ബിജെപി നേതാവിനെ ക്ഷണിച്ചതിന്റെ പേരിലാണ് വഴക്ക് ഉണ്ടായത്….. കേരളത്തിന് പുറത്ത് ബിജെപി പ്രവർത്തകരും ആർ എസ് എസ് കാരും ക്രിസ്തുമത വിശ്വാസികളെയും അവരുടെ സ്ഥാപനങ്ങളെയും ആക്രമിക്കുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്….. ഈ അക്രമം തടയുന്നതിന് കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ ഒന്നും ചെയ്യുന്നില്ല എന്ന പരാതി നിലനിൽക്കുമ്പോൾ ആണ് ബിഷപ്പ് മാർ സംഘടിപ്പിച്ച അസംബ്ലിയിലേക്ക് കേന്ദ്ര മന്ത്രിയെ ക്ഷണിച്ചത്….

കേരളത്തിലെ ഏതാണ്ട് 60 ലക്ഷത്തിലധികം വരുന്ന ക്രിസ്തുമത വിശ്വാസികളിൽ 24 ലക്ഷത്തോളം സീറോ മലബാർ സഭയുടെ കീഴിലുള്ള വിശ്വാസികളാണ് സഭയെ നിയന്ത്രിക്കുന്ന സമിതിയാണ് എപ്പിസ്കോപ്പൽ അസംബ്ലി….. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഈ അസംബ്ലിയിൽ ചേരുന്നതാണ് ചരിത്രം…. എന്നാൽ 2016 ന് ശേഷം കോവിഡ് ബാധ വരികയും അതിനുശേഷം സഭയുടെ ശക്തികേന്ദ്രമായ എറണാകുളം അങ്കമാലി അതിരൂപതയിൽ രൂക്ഷമായ തർക്കങ്ങളും വഴക്കുകളും ഉണ്ടാവുകയും ചെയ്തതോടുകൂടി എട്ടു വർഷത്തിനുശേഷം ഇപ്പോഴാണ് എപ്പിസ്കോപ്പൽ അസംബ്ലി പാലായിൽ നടന്നത്…. സീറോ മലബാർ സഭയുടെ മേലധ്യക്ഷൻ മാർ അടങ്ങുന്ന സമിതിയുടെ യോഗമാണ് ഇത്….. പ്രതിനിധികളായി ഈ അസംബ്ലിയിൽ ക്ഷണിക്കപ്പെട്ടത് 348 പേരാണ്…. 50 മെത്രാന്മാരും 108 വൈദികരും 37 കന്യാസ്ത്രീകളും ഈ അസംബ്ലിയിൽ പങ്കെടുത്തിരുന്നു

കേരളത്തിലെ ക്രിസ്തുമത വിശ്വാസികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉള്ളതും അവരുടെ പ്രശ്നങ്ങളിൽ കാര്യമായി ഇടപെടുന്നതും കേരള കോൺഗ്രസ് പാർട്ടികളാണ്…. മാണി കേരള കോൺഗ്രസും… ജോസഫ് കേരള കോൺഗ്രസും ആണ് ഇപ്പോൾ കേരളത്തിലെ ശക്തമായ രണ്ടു കേരള കോൺഗ്രസുകൾ…. ഇതിൻറെ നേതാക്കന്മാർ സഭയുടെ വൈദികന്മാർ മുതൽ ബിഷപ്പുമാർ വരെയും ആയി വലിയ അടുപ്പം പുലർത്തിയിട്ടുള്ളവരാണ്…. ഈ സാഹചര്യ നിലനിൽക്കുമ്പോൾ ആണ് ഇവരെ ആരെയും അസംബ്ലിയിലേക്ക് ക്ഷണിക്കാതെ ബിജെപിയുടെ കേന്ദ്രമന്ത്രിയെ ക്ഷണിച്ചത്…. സീറോ മലബാർ സഭ അംഗങ്ങളായ രണ്ട് എംപിമാരും നാല് എംഎൽഎമാരും നിലവിൽ ഉണ്ട്….. ഇതിൽ റോഷി അഗസ്റ്റിൻ എന്ന കേരള മന്ത്രിയും ഉണ്ട്… ഇവരെ ആരെയും അസംബ്ലിയിലേക്ക് പ്രധാന റോളുകളിൽ ഉൾപ്പെടുത്തിയില്ല എന്നതാണ് തർക്കത്തിന് എല്ലാം കാരണമായത്

ക്രിസ്തീയ സഭയുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾക്കും വിശ്വാസികൾക്കും ആർഎസ്എസ് പ്രവർത്തകർ വഴി ഉണ്ടാകുന്ന ദുരിതങ്ങളാണ് ഈ അസംബ്ലിയിൽ ചർച്ചയിലേക്ക് കൊണ്ടുവന്നത്….. മധ്യപ്രദേശിലെ ജബൽപൂരിൽ വലിയ സ്കൂളും ആശുപത്രിയും മറ്റു സ്ഥാപനങ്ങളും ഒക്കെ സീറോ മലബാർ സഭയുടെ കീഴിൽ ഉണ്ട്…… ഈ സ്ഥാപനങ്ങൾക്കെതിരെ അവിടുത്തെ സംസ്ഥാനത്തെ ബിജെപി സർക്കാർ ശത്രുധാപരമായി പെരുമാറി കൊണ്ടിരിക്കുകയാണ്….. അവിടുത്തെ ഒരു വലിയ സ്കൂളിൽ അമിതമായി ഫീസ് ഈടാക്കി എന്ന തെറ്റായ ആരോപണം ഉന്നയിച്ചുകൊണ്ട് സ്കൂളിൻറെ മാനേജരായ വികാരി ജനറൽ ഫാദർ എബ്രഹാം താഴെത്തട്ടിലിനെതിരെ പോലീസ് കേസ് എടുക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത സംഭവം ഉണ്ടായി…. ഈ അവസരത്തിൽ മതമേധാവികൾ പലതരത്തിൽ ഇടപെട്ടിട്ടും ബിജെപി സർക്കാർ ഈ കാര്യത്തിൽ അനുകൂലമായി ഒന്നും ചെയ്തില്ല എന്ന ആരോപണമാണ് ഈ ബിഷപ്പ് മാരുടെ അസംബ്ലിയിൽ ഉയർന്നത്….. ഇത്തരം പ്രതികൂല സാഹചര്യങ്ങൾ അനുഭവിക്കുമ്പോൾ ബിജെപിയുടെയും ആർഎസ്എസ്സിന്റെയും നേതാവായ കേന്ദ്രമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ച് ആദരിക്കേണ്ട കാര്യം എന്ത് എന്ന് ചോദ്യത്തെ തുടർന്നാണ് അസംബ്ലിയിൽ വലിയ വാഗ്വാദങ്ങളും തർക്കങ്ങളും ഉണ്ടായത്

എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന സംബന്ധിച്ച തർക്കങ്ങളും അതുപോലെതന്നെ കർദിനാൾ ആലഞ്ചേരി പ്രതിയായ ഭൂമിയെ കച്ചവട തട്ടിപ്പ് കേസും അസംബ്ലിയിൽ വലിയ ഒച്ചപ്പാടിന് വഴിയൊരുക്കി….. സ്ഥാനമൊഴിഞ്ഞ കർദ്ദനാൽ ആലഞ്ചേരിയെ ആദരിക്കുന്നതിനായി ക്ഷണിച്ചപ്പോൾ സദസ്സ് കൂവി വിളിച്ചു ആക്ഷേപിച്ചു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്….. ഏതായാലും കേരളത്തിലെ വലിയ പൊതുസമ്മതിയുള്ള ഒരു സമുദായത്തിന്റെ നേതൃനിരയിൽ അസ്വസ്ഥതകളും അങ്കലാപ്പുകളും നിലനിൽക്കുന്നു എന്നതാണ് പാലായിൽ നടന്ന അസംബ്ലി വ്യക്തമാക്കുന്നത്….. മതമേധാവികൾ മാത്രമല്ല സഭയിലെ വിശ്വാസികളും വൈദികരും പല തട്ടുകളിൽ ചേരി തിരിയുകയും സംഘർഷത്തിന്റെ വഴികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതാണ് പലതരങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്…..