രാഹുൽ കുതിക്കുന്നു മോദി കിതക്കുന്നു…..

ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുലിന്റെ ജനസ്വാധീനം ഇരട്ടിച്ചു......

 

രണ്ട് ലോകസഭാ തെരഞ്ഞെടുപ്പുകളിലും അതിന് ഇടയിലുള്ള 10 വർഷ കാലവും പരാജയത്തിന്റെയും അവഗണനയുടെയും ദുരനുഭവങ്ങൾ ഏറ്റുവാങ്ങിയ കോൺഗ്രസ് പാർട്ടിയുടെ നേതാവ് രാഹുൽ ഗാന്ധി ശക്തമായ തിരിച്ചുവരവിന്റെ പാതയിലൂടെ നീങ്ങുന്നു എന്നാണ് ഒടുവിൽ നടത്തിയ ഒരു സർവ്വേയുടെ ഫലം വ്യക്തമാക്കുന്നത്….. ഇന്ത്യ ടുഡെ എന്ന മാധ്യമം നടത്തുന്ന ഒടുവിലത്തെ മൂഡ് ഓഫ് ദി നേഷൻ സർവേയുടെ ഫലങ്ങൾ പുറത്തുവന്നപ്പോഴാണ് ഈ മാറ്റം വ്യക്തമായിരിക്കുന്നത്…. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഇവർ നടത്തിയ സർവ്വേയിൽ പിന്നിലായിരുന്ന രാഹുൽ ഗാന്ധിയാണ് ഇപ്പോൾ വലിയ ജനസ്വാധീ

നം നേടി മുന്നിൽ എത്തിയിരിക്കുന്നത്

സർവേയിൽ പങ്കെടുത്ത ആൾക്കാരോട് ചോദിച്ച ഒരു ചോദ്യം പ്രധാനമന്ത്രി പദത്തിൽ മോദി കഴിഞ്ഞാൽ പിന്നെ ആര് എന്നതായിരുന്നു…. ഈ ചോദ്യത്തിന്റെ ഉത്തരത്തിലൂടെയാണ് രാഹുൽഗാന്ധി വലിയ കുതിച്ചു കയറ്റം നടത്തിയിരിക്കുന്നത്….. ഇതിനു മുൻപ് നടന്ന സർവ്വേയിൽ എട്ടു ശതമാനം ആൾക്കാർ മാത്രമാണ് ഭാവി പ്രധാനമന്ത്രിയായി രാഹുൽഗാന്ധിയെ കണ്ടത്….. എങ്കിൽ ഇപ്പോൾ നടന്ന സർവ്വേയിൽ 23 ശതമാനം ആൾക്കാർ രാഹുൽ ഗാന്ധിയെ ഭാവി പ്രധാനമന്ത്രിയായി കാണുകയാണ്

സർവ്വേ ഫലങ്ങൾ വ

ഴി പുറത്തുവരുന്ന മറ്റുപല കാര്യങ്ങളും ഉണ്ട്….. മൂന്നാം തവണ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ശക്തിയും ജന സ്വാധീനവും കുറഞ്ഞുവരുന്ന ഒരു നേതാവാണ് എന്ന് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും വിലയിരുത്തു

ന്നുണ്ട്…… പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്ത ആൾക്കാരെ കണ്ട് അവരുടെ അഭിപ്രായം തേടികൊണ്ടുള്ള ഒരു സർവ്വേയാണ് ഇന്ത്യ ടുഡേ നടത്തിയത്….. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇവർ ഇതുപോലെ സർവ്വേ നടത്തിയിരുന്നു…. അന്ന് പുറത്തുവന്ന ഫലപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ഏറ്റവും ശക്തനായ നേതാവായി വിലയിരുത്തപ്പെട്ടിരുന്നു

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ പുതിയ സർക്കാർ ഉണ്ടാവുകയും പത്ത് വർഷത്തിനുശേഷം ലോകസഭയിൽ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി വരികയും ചെയ്യുകയുണ്ടായി… പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം രാഹുൽഗാന്ധി ലോകസഭയിൽ നടത്തി

യ പ്രസംഗമാണ് ശക്തനായ നേതാവാക്കി അദ്ദേഹത്തെ മാറ്റിയത് എന്ന് സർവ്വേഫലത്തിലൂടെ പറയപ്പെടുന്നുണ്ട്….. പ്രസംഗം മാത്രമല്ല ഈ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽഗാന്ധി നടത്തിയിട്ടുള്ള ഇടപെടലുകളും ജനാധിപത്യ വിരുദ്ധമായ കേന്ദ്രസർക്കാരിൻറെ നീക്കങ്ങളെ എതിർക്കുന്നതിൽ കാണിക്കുന്ന ശക്തിയും രാഹുൽഗാന്ധിക്ക് ജനങ്ങൾക്കിടയിൽ വലിയ അംഗീകാരം നേടിക്കൊടുത്തിരിക്കുന്നു എന്നാണ് സർവ്വേ ഫലം പറയുന്നത്

മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് നടപ്പിലാക്കുന്നതിനായി മുന്നോട്ടുവച്ച പല നിയമങ്ങളും ജനദ്രോഹപരമാണെന്നും സാമുദായിക വിരോധം തീർക്കുന്നതിനുള്ള രഹസ്യ നീക്കം ആണെന്നും തുറന്നു പറയുവാനും സർക്കാരിനെ ഈ കാര്യത്തിൽ മുട്ടുകുത്തിക്കാനും രാഹുൽഗാന്ധിക്ക് കഴിഞ്ഞു എന്നതും സർവ്വേയിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്….

മൂന്നാം തവണയും നരേന്ദ്രമോദി പ്രധാനമന്ത്രിയും ബിജെപി ഭരണവും ഉണ്ടായിയെങ്കിലും നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ജനകീയ പിന്തുണയും ഓരോ ദിവസവും ഇടിവ് വന്നുകൊണ്ടിരിക്കുന്നു എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്

ഇത് മാത്രമല്ല മൂന്നാം നരേന്ദ്രമോദി സർക്കാരിൻറെ ഭാവിയുടെ കാര്യത്തിൽ ഉറപ്പു പറയുന്ന ആരും സർവേയിൽ പങ്കെടുത്തില്ല…. ഒറ്റക്കക്ഷി ഭരണം എന്ന പത്ത് വർഷത്തെ ബിജെപിയുടെ നേട്ടം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ തകരുന്ന സ്ഥിതിയാണ് ഉണ്ടായത്…. ഒരിക്കലും പൊരുത്തപ്പെട്ടു പോകാൻ കഴിയാത്ത പാർട്ടികളെ കൂടെ ചേർത്തുകൊണ്ടാണ് മൂന്നാമത്തെ മോദി സർക്കാർ ഭരണത്തിൽ തുടരുന്നത്…. ബിജെപി മുന്നണിയിൽ പങ്കെടുക്കുന്ന ഈ പാർട്ടികൾ എപ്പോൾ വേണമെങ്കിലും സർക്കാരിനെ മറിച്ചിടാം എന്ന അഭിപ്രായം രേഖപ്പെടുത്തിയവരും ഉണ്ട്…. ആന്ധ്രയിലെ തെലുങ്കുദേശം പാർട്ടിയുടെ നേതാവ് ചന്ദ്രബാബു നായിഡു ഒരുതരത്തിലും സ്ഥിര രാഷ്ട്രീയം പയറ്റുന്ന ആളല്ല…. സ്വന്തം പാർട്ടിയുടെ വളർച്ചയും നിലനിൽപ്പും മാത്രം ലക്ഷ്യം വച്ചുകൊണ്ട് പ്രവർത്തിക്കുന്ന ആളാണ് ചന്ദ്രബാബു നായിഡു….. ഇപ്പോൾ മോദിയുടെ വലംകൈയായി നായിഡു നിൽക്കുന്നുണ്ടെങ്കിലും എത്ര കാലം എന്ന കാര്യത്തിൽ ഉറപ്പില്ല….. മോദിയെ പിന്തുണയ്ക്കുന്ന ജനതാദൾ യു എന്ന പാർട്ടിയുടെ കാര്യവും മറിച്ചല്ല….. എപ്പോൾ വേണമെങ്കിലും പിന്തുണ വലിക്കാൻ ഒരു മടിയും കാണിക്കാത്ത നേതാവാണ് ജെ ഡി യു വിനെ നയിക്കുന്നത്… ഭൂരിപക്ഷം നിലനിർത്തി പോകാൻ വേണ്ടി മാത്രമാണ് സർക്കാരിൻറെ പുതിയ ബജറ്റിൽ ചന്ദ്ര ബാബു നായിഡുവിന്റെയും ജെഡിയുവിന്റെയും ആവശ്യങ്ങളെ അംഗീകരിക്കുന്ന നിലപാട് മോദി സ്വീകരിച്ചത്…. ഈ രണ്ട് പാർട്ടിക്കാരുടെയും ആവശ്യങ്ങൾ പരിഗണിച്ച ധനകാര്യ മന്ത്രിയുടെ ബജറ്റിനെ പറ്റി വലിയ പ്രതിഷേധം പ്രതിപക്ഷം ഉയർത്തിയതാണ്

ഏതായാലും മൂന്നാമതും നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തിൽ എത്തിയെങ്കിലും മുൻകാലങ്ങളിൽ പോലെ പ്രതാപത്തോടെ കൂടി മുന്നോട്ടുനീങ്ങാൻ കഴിയില്ല എന്നാണ് ഇന്ത്യ ടുഡേ സർവേഫലങ്ങൾ വ്യക്തമാക്കുന്നത്… മാത്രവുമല്ല കഴിഞ്ഞ 10 വർഷക്കാലം എതിർക്കാൻ ഒരു നേതാവ് പോലും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷത്തിൽ സ്വന്തം തീരുമാനങ്ങളുമായി ഏകാധിപത്യ രീതിയിലാണ് നരേന്ദ്രമോദി ഭരണം തുടർന്നത്…. ഇപ്പോൾ ആ സ്ഥിതി മാറിയിരിക്കുന്നു… പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽഗാന്ധി എന്ന കോൺഗ്രസ് നേതാവ് നരേന്ദ്രമോദിയുടെ മുന്നിൽ ശക്തമായ പ്രതിരോധമുയർത്തി നിൽക്കുന്നു എന്നാണ് ഈ ഏറ്റവും ഒടുവിൽ വന്ന സർവ്വേഫലങ്ങൾ വ്യക്തമാക്കുന്നത്