ലക്ഷദ്വീപിൽ മദ്യം :

തീരുമാനം പിൻവലിക്കണം - നാഷണൽ ലീഗ്

കൊച്ചി : ലക്ഷദ്വീപിലെ മദ്യനിരോധന നിയമം ഭേദഗതി ചെയ്ത് മദ്യം ഇറക്കുമതി ചെയ്യാനുള്ള തീരുമാനം അടിച്ചേൽപ്പിക്കുന്ന ഭരണകൂടത്തിന്റെ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും, ദ്വീപ് നിവാസികളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും നാഷണൽ ലീഗ് ലക്ഷദ്വീപ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി ജാഫർ സാദിഖ്എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ലക്ഷദ്വീപിന്റെ സാമൂഹിക സാംസ്കാരിക പാരമ്പര്യത്തെ വെല്ലുവിളിക്കുകയാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണകൂടം, ജനങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കാതെ നിയമങ്ങളും പരിഷ്കാരങ്ങളും അടിച്ചേൽപ്പിക്കുന്ന ഫാസിസ്റ്റ് നടപടികൾ ജനാധിപത്യ വിരുദ്ധമാണ്. ടൂറിസത്തിന്റെ പേരിൽ ലക്ഷദ്വീപിനെ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്താനുള്ള ഭരണകൂട നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണമെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു

അബ്ദുൽ ഗഫൂർ
പ്രസിഡണ്ട്
നാഷണൽ ലീഗ്
ലക്ഷദ്വീപ് കമ്മിറ്റി
9446715676