നാണംകെട്ട കാലുമാറ്റം കേരളത്തിലും.

മാമോദിസ മുക്കാൻ നടക്കുന്ന രാഷ്ട്രീയ ബിഷപ്പുമാർ.

ന്ധ്യ കഴിഞ്ഞാൽ അലക്കി തേച്ച വേഷവും ഇട്ടു മുഖം മിനുക്കി ചാനലുകളിൽ നിരന്നിരുന്നു രാഷ്ട്രീയ ചർച്ചയ്ക്ക് തയ്യാറാകുന്ന നേതാക്കന്മാർ നിരവധിയാണ് .പലപ്പോഴും ഈ ചാനൽ ചർച്ചകളിൽ ഇരുന്നുകൊണ്ട് ചീത്തവിളിക്കാനോ തന്തയ്ക്ക് വിളിക്കാനോ ഈ കൂട്ടർക്ക് ഒരു മടിയും ഉണ്ടാകാറില്ല. ആയിരക്കണക്കിന് ആൾക്കാർ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നു എന്ന കാര്യം പോലും മറന്നു കൊണ്ട് സ്വന്തം പാർട്ടിക്ക് വേണ്ടി ആരുടെയും തന്തയ്ക്ക് വിളിക്കുവാനും തെറി പറയാനും മടിക്കാത്ത നേതാക്കൾ കേരളത്തിലെ എല്ലാ പാർട്ടിയിലും ഉണ്ട്. ഇത്തരത്തിൽ പരസ്പരം തന്തയ്ക്ക് വിളിച്ചും തെമ്മാടി എന്ന് വിളിച്ചും വാശിമൂത്ത് എടാ പോടാ പ്രയോഗിക്കാനും മടിക്കാത്ത ചാനൽ ചർച്ച വിദഗ്ധന്മാരിൽ പ്രമുഖരാണ് .കഴിഞ്ഞദിവസം ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരും അതുപോലെതന്നെ. കോൺഗ്രസ് നേതാവായ ജ്യോതി കുമാർ ചാമക്കാലയും പരസ്പരം ഈ രണ്ട് നേതാക്കൾ എല്ലാ പരിധികളും വിട്ടുകൊണ്ട് തെറി വിളിക്കുന്ന ചാനൽ ചർച്ചയുടെ വീഡിയോ പുറത്തുവിട്ട് അത് ജനം കണ്ടതാണ്. അതും രാഷ്ട്രീയക്കമ്പോളത്തിൽ കച്ചവടമാക്കാൻ മടിക്കാത്ത സിപിഎമ്മുകാരും ഉണ്ട് എന്നായിരുന്നു ചാനൽ ചർച്ചയിൽ സന്ദീപ് വാര്യരും ചാമക്കാലയും ഇപ്പോൾ തട്ടിക്കൂട്ട് വിട്ടത്, ഇത് കാണുമ്പോൾ യഥാർത്ഥത്തിൽ സാധാരണ ജനങ്ങൾ നാണം കൊണ്ട് തലകുനിക്കുകയാണ്.

പ്രമുഖ ചാനൽ ചർച്ചയ്ക്കായി നിവർന്നിരുന്ന് പരസ്പരം തർക്കിച്ച രണ്ടു നേതാക്കളാണ് സന്ദീപ് വാര്യരും ജ്യോതികുമാർ ചാമക്കാലയും. ഇവർ പരസ്പരം ഏറ്റുമുട്ടി തെറിവിളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചാരത്തിൽ ഉള്ളത്. അന്ന് പരസ്പര ശത്രുക്കൾ ആയിരുന്ന ഇരുവരും മര്യാദയുടെയും മാനത്തിന്റെയും എല്ലാ പരിധികളും വിട്ടു കൊണ്ടാണ് പരസ്പരം ചീത്ത വിളിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത തട്ടിപ്പാണ് എന്ന് പറഞ്ഞുകൊണ്ട് ജ്യോതികുമാർ ചർച്ചയിൽ അഭിപ്രായം പറഞ്ഞതാണ് സന്ദീപ് വാര്യരെ ദേഷ്യത്തിൽ എത്തിച്ചത്. ഈ തർക്കത്തിൽ ആണ് യാതൊരു നിയന്ത്രണവും ഇല്ലാതെ രണ്ടുപേരും തമ്മിൽ ചീത്ത വിളി നടത്തിയത്. ചാനൽ ചർച്ച നിയന്ത്രിച്ച് ആൾ പരമാവധി ശ്രമിച്ചിട്ടും രണ്ടുപേരും അടങ്ങിയില്ല. വലിയ വാശിയിൽ അങ്ങോട്ടുമിങ്ങോട്ടും അസഭ്യവാക്കുകൾ ചൊരിയുകയായിരുന്നു. കടുത്ത പകയുടെ വാക്കുകൾ ആണ് ഇരുവരും പുറത്തുവിട്ടത്.അങ്ങനെ പരസ്പരം രാഷ്ട്രീയ വൈരാഗ്യത്താൽ കടിച്ചു കീറിയ നേതാക്കൾ ആയ സന്ദീപ് വാര്യരും ജ്യോതികുമാർ ചാമക്കാലയും ഒന്ന് ഇരുട്ടി വെളുത്തപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചും തോളിൽ കയ്യിട്ടു ഉമ്മ വച്ചും നിൽക്കുന്നത് കണ്ടപ്പോൾ യഥാർത്ഥത്തിൽ സ്ഥിരമായി ചാനൽ ചർച്ചകൾ കാണുന്ന മലയാളികൾ ബോധം കെട്ടു വീഴുന്ന സ്ഥിതിയുണ്ടായി. ഇങ്ങനെയും മനുഷ്യർക്ക് നാണമില്ലാതെ ജീവിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് ജനങ്ങൾക്ക് ഉണ്ടായത്.

രാഷ്ട്രീയത്തിൽ ആർക്ക് എപ്പോൾ വേണമെങ്കിലും ഏതു പാർട്ടിയിലേക്കും കാലുമാറാം. അതിന് നമ്മുടെ ജനാധിപത്യം സമ്മതിക്കുന്നുണ്ട് .ഇതിൻറെ ആനുകൂല്യത്തിലാണ് ബിജെപിയുടെ ഏറ്റവും ശക്തനായ വക്താവ് സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിലേക്ക് കടന്നുവന്നത്. ഏത് പാർട്ടിയിലും പ്രവർത്തിക്കാൻ ഏതു നേതാവിനും അവകാശമുണ്ട്. ബിജെപി എന്ന പാർട്ടി ലോകത്തിലെ ഏറ്റവും മോശമായ രാഷ്ട്രീയ പ്രസ്ഥാനമാണ് എന്ന് ഒരു സുപ്രഭാതത്തിൽ എല്ലാം മറന്നു കൊണ്ട് വിളിച്ചു കൂവാൻ കഴിയുക അസാധാരണമായ തൊലിക്കട്ടി ഉള്ളവർക്ക് മാത്രമേ കഴിയൂ. ഇതുതന്നെയാണ് കാലുമാറി വന്നവനെ തോളിൽ ഇരുത്തി കൈകൊട്ടി കളിച്ച കോൺഗ്രസ് നേതാവിന്റെയും അവസ്ഥ.സന്ദീപ് വാര്യരും ജ്യോതികുമാർ ചാമക്കാലയും കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നത് കണ്ടപ്പോൾ സ്വാഭാവികമായും ഉണ്ടായ സംശയം ഇത്ര മാത്രമേയുള്ളോ രാഷ്ട്രീയം എന്ന ഏർപ്പാടിന് വില . ചാനൽ ചർച്ചകളിലെ സ്ഥിരം കഥാപാത്രങ്ങളായി നിരന്നിരിക്കുകയും തമ്മിലടിക്കുകയും സ്ഥിരം ഏർപ്പാടായി കൊണ്ടുവന്ന നേതാക്കൾ, ഒരു സുപ്രഭാതത്തിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്, ഞങ്ങൾ അളിയന്മാരാണ് എന്നൊക്കെ പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുമ്പോൾ ഇതാണ് ജനാധിപത്യത്തിൻറെ ഏറ്റവും വലിയ ശാപം എന്ന് ജനം കരുതിയാൽ അതിന് കുറ്റം പറയാൻ കാര്യമില്ല.