ചെന്നായയെ അടിച്ചു കൊന്നു
പശ്ചിമ ബർധമാനിലെ ബുഡ്ബുഡില്‍ ചെന്നായയെ ഗ്രാമീണർ അടിച്ചു കൊന്നതായി വനവകുപ്പ് അധികൃതർ അറിയിച്ചു. മൃഗത്തെ മരപ്പട്ടിയാണെന്ന് തെറ്റിദ്ധരിച്ച ഗ്രാമീണർ അതിനെ മാരകമായി ആക്രമിക്കുകയും പിന്നീട് കൊല്ലുകയുമായിരുന്നു. എന്നാല്‍, വനവകുപ്പ് ഉദ്യോഗസ്ഥർ എത്തി മൃഗം മരപ്പട്ടി അല്ല, മറിച്ച് ചെന്നായാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു-നാല് ദിവസങ്ങളിലായി ദേബ്ഷാല ഗ്രാമത്തില്‍ ഇരുപത് പേരിലധികം കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ കുറഞ്ഞത് പത്തുപേരെ ബർദ്ധമാൻ മെഡിക്കല്‍ കോളജിലും ദുര്‍ഗാപുരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പനഗർ വനംവകുപ്പിന്റെ പരിധിയില്‍ വരുന്ന ഈ പ്രദേശത്ത് ഇപ്പോള്‍ കർശനമായ പരിശോധനയും പട്രോളിംഗും നടക്കുകയാണ്