ഒരു ക്ഷേമനിധി ബോർഡ് ചെയർമാന്റെ ക്ഷേമപ്രവർത്തന മാതൃക……
കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ചെയർമാൻആയി പ്രവർത്തിച്ചിരുന്ന പി ശ്രീകുമാർ സ്വന്തം വാഹനം കൃത്രിമ മാർഗത്തിലൂടെ മാസവാടകക്ക് നൽകി ലക്ഷങ്ങൾ കൈവശപ്പെടുത്തി.താൻ ഔദ്യോഗികമായി ഉപയോഗിച്ച kl 01 BZ901 ഹുണ്ടായി ക്രെറ്റ കാറിന്റെയും ചെയർമാന്റെയും ചിത്രമാണിത്. മാത്രമല്ല മൈ ഡ്രീം കാർ പരിപാടിയിൽ പ്രസ്തുത കാറിന്റെ സവിശേഷതകൾ വിവരിക്കുന്ന യഥാർത്ഥ ഉടമയായ ശ്രീകുമാറിനെ പ്രസ്തുത കാറിനൊപ്പം യൂട്യൂബിൽ കാണാം. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും 11-11-2021 ലെ,കെ 5 / ഇ – 264281/റ്റി /2021 നമ്പറായി അയച്ചു കിട്ടിയിട്ടുള്ള വിവരാവകാശ കത്തിനൊപ്പം നൽകിയിട്ടുള്ള പ്രസ്തുത kl 01 BZ901 ഹുണ്ടായി ക്രെറ്റ കാറിന്റെ Rc ലെ വിവരങ്ങൾ വ്യക്തമാക്കുന്നത് വാഹനത്തിന്റെ ഉടമസ്ഥൻ പി ശ്രീകുമാർ തന്നെയാണെന്നാണ്.
ഈ വാഹനം സ്വകാര്യ ആവശ്യത്തിനായി രജിസ്റ്റർ ചെയ്ത 3-10-2016 എന്ന തീയതിയിൽ തന്നെ തന്റെ ഭാര്യ ശ്രീമതി വസന്തകുമാരിയെ വാഹന ദാതാവാക്കി താൻ മേധാവി ആയിട്ടുള്ള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിലെ സെക്രട്ടറിയുമായി പ്രസ്തുത വാഹനം ബോർഡ് ചെയർമാന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുവാൻ തയ്യാറാവുകയും, പ്രതിമാസം 30,600 രൂപയ്ക്ക് വാടകയ്ക്ക് നൽകുകയും ഉണ്ടായി. ഇത്തരത്തിൽ നടന്ന നിയമ വിരുദ്ധമായ ഇടപാട് വ്യക്തമാക്കുന്ന വാടകക്കാരന്റെ പകർപ്പ് ബോർഡിലെ സെക്രട്ടറി സാക്ഷ്യപ്പെടുത്തി. ബോർഡിൽ റെഗുലർ ഡ്രൈവറുടെ തസ്തിക ഇല്ലാതിരിക്ക് ഒരു ദിവസവേതന ഡ്രൈവറെ പ്രസ്തുത വാഹനം ഓടിക്കുവാൻ നിയോഗിച്ചു. തദ്ദാനുശ്തം ഓരോ മാസവും ബോർഡ് സെക്രട്ടറി വാടക തുക ചെക്കായി അനുവദിക്കുകയും വാഹന ദാതാവാക്കിയിട്ടുള്ള ശ്രീമതി വസന്തകുമാരി വൗച്ചർ ഒപ്പിട്ട് നൽകുകയും ചെയ്തിട്ടുണ്ട്.
യാഥാർത്ഥ്യത്തിൽ 30,000 അല്ല 30612 രൂപയാണ് മാസമാസം പ്രസ്തുത KL 01 BZ901 കാറിന് വാടകയായി നൽകിയിട്ടുള്ളത്. ഇത്തരത്തിൽ വാഹനം കൃത്രിമ മാർഗത്തിലൂടെ മാസവാടകയ്ക്ക് നൽകി ലക്ഷങ്ങൾ കൈവശപ്പെടുത്തുകയും ഒരേസമയം സർക്കാരിനെയും ബഹുജനങ്ങളെയും കബളിപ്പിക്കുകയാണ് ചെയ്തത്. ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വിവരവകാശ അപ്പി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്’ റെന്റ് എ കാർ ‘ നിയമപ്രകാരം നിലവിലില്ലെന്നും അതുകൊണ്ടുതന്നെ സർക്കാർ സ്ഥാപനങ്ങൾക്ക് അപ്രകാരം വാഹനങ്ങൾ വാടകയ്ക്ക് എടുക്കുവാൻ കഴിയില്ലെന്ന് ആണ്. എന്നാൽ കേന്ദ്രസർക്കാരിന്റെ ‘റെന്റ് എ ക്യാബ് ‘ പ്രകാരം ബോർഡുകൾ, കോർപ്പറേഷനുകൾ, കമ്മറ്റികൾ എന്നിവിടെ ആവശ്യങ്ങൾക്ക് കോൺട്രാക്ട് വ്യവസ്ഥയിൽ ‘മോട്ടോർ ക്യാബ് ‘ പെർമിറ്റ് എടുത്തിട്ടുള്ള വാഹനങ്ങൾക്ക് പ്രസ്തുത സ്കീം പ്രകാരം ഉപയോഗിക്കാം. സ്വകാര്യ ആവശ്യത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾ വാടകയ്ക്ക് നൽകുവാൻ അനുമതിയില്ല. നിയമാനുസൃത പെർമിറ്റ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നത് നിയമനടപടിക്ക് ബാധകമാകുന്നതാണ്. ഈ വാഹനം സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ഉപയോഗിച്ചിരുന്നപ്പോൾ അത് സർക്കാർ വാഹനമെന്ന് തോന്നിക്കുന്നതിനായി ചുവപ്പു പ്രതലത്തിൽ വെളുത്ത അക്ഷരമുള്ള ഫലകമാണ് ഘടിപ്പിച്ചിരുന്നത് എന്നാൽ ബോർഡുകൾ കോർപ്പറേഷനുകൾ എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഇളം നീല പ്രതലത്തിൽ വെളുത്ത അക്ഷരമുള്ള ഫലകം ആണ് ഉപയോഗിക്കേണ്ടത്.പി ശ്രീകുമാർ തന്റെ സ്വകാര്യ ആവശ്യത്തിന് ആയി രജിസ്റ്റർ ചെയ്ത വാഹനം 47 മാസക്കാലം വാടകയ്ക്ക് നൽകി ഉപയോഗിച്ചു. ഈ വസ്തുത വിരൽചൂണ്ടുന്നത് പലതരത്തിലുള്ള ക്രമക്കേടുകൾ അദ്ദേഹത്തിന്റെ കാലയളവിൽ ബോർഡിൽ നടന്നിട്ടുണ്ടാവാം.