കാട്ടാനയുടെ ഫോട്ടോ പകർത്താൻ ശ്രമിച്ചു;ആന പുറകെ ഓടി; യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു

 

 

വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിൽ വെച്ച് കാടിനുള്ളിൽ പ്രവേശിച്ച് കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവിന് പുറകെ കാട്ടാന ഓടി. തമിഴ്നാട് സ്വദേശിയായ യുവാവ് തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. വയനാട് വൈൽഡ് ലൈഫിന്റെ വാഹനത്തിലുണ്ടായ വിനോദ സഞ്ചാരികൾ ബഹളം വെച്ചതിനെ തുടർന്ന് ആന ആക്രമണത്തിൽ നിന്നും പിന്തിരിയുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് സംഭവമെന്നാണ് സൂചന. വനംവകുപ്പ് ഇയാളുടെ വാഹനമുൾപ്പെടെ കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.