വയനാട് കാട്ടിക്കുളത്ത് പുലിയുടെ ആക്രമണം രണ്ട് പേര്‍ക്ക് പരുക്ക്

വയനാട്:  കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് .ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന്‍ സഹോദരൻ രവി എന്നിവര്‍ക്കാണ് പരിക്കേറ്റത് .ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
ചേലൂർ പുഴയ്ക്കുസമീപം മേയാൻവിട്ട ആടിനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയപ്പോഴാണ് പുലി തങ്ങളെ ആക്രമിച്ചതെന്ന് വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരും പറഞ്ഞു. തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട തൊഴിലാളികളും കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും ബഹളംവെച്ചതിനെത്തുടർന്നാണ് ഇരുവരെയും ഒഴിവാക്കി പുലി പിന്മാറിയത്.
മാധവന്റെ തുടയ്ക്കും ഇടതുകൈയ്ക്കും രവിയുടെ കൈകൾക്കുമാണ് പരിക്ക്.
പുലി പിന്നീട് ചത്തു. പുലിയുടെ ജഡം പരിശോധിച്ചതിൽ കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റതായി കണ്ടെത്തി. ഇത് മറ്റു മൃഗങ്ങളോട് പോരടിച്ചതിനാലാണെന്ന് കരുതുന്നു.