ഷെറിൻ ഷഹാനയെ പൊന്നാട അണിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
വയനാട് : സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ 913-ാം റാങ്ക് നേടിയ കമ്പളക്കാട് സ്വദേശി ഷെറിൻ ഷഹാനയുടെ വീട്ടിൽ വിദ്യാഭ്യാസ മന്ത്രി വി . ശിവൻകുട്ടി സന്ദർശിച്ചു. ഇന്ന് രാവിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മാനന്തവാടിയിലേക്ക് പോകും വഴിയാണ് ഷെറിൽ ഷഹാനയെ നേരിട്ട് കാണാനായി മന്ത്രി വീട്ടിലെത്തിയത്. ഏറെ ദുരിതങ്ങൾ നിറഞ്ഞ ജീവിതത്തിനിടയിലും തൻ്റെ പരിമിതികളെ നോക്കുകുത്തിയാക്കി ഐ.എ.എസ് എന്ന സ്വപ്നം നേടിയെടുത്ത ഷെറിൻ ഷഹാനയെ വിദ്യാഭ്യസ മന്ത്രി ശിവൻകുട്ടി വീട്ടിലെത്തി പൊന്നാടയിട്ട് ആദരിച്ചു. ആരോഗ്യത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ചോദിച്ചറിഞ്ഞ് അഞ്ചു മിനിറ്റോളം ഷറിൻ ഷഹാനയുടെ കൂടെ ചെലവഴിച്ച ശേഷം മന്ത്രി എല്ലാവിധ പിന്തുണയും നൽകിയാണ് മടങ്ങിയത്.