അമ്പലവയൽ കടുവശല്യം രൂക്ഷം
കടുവ ശല്യം രൂക്ഷമായ അമ്പലവയൽ കുറ്റികൈതയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാർ. DFO സ്ഥലത്ത് എത്തി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം. റേഞ്ച് ഓഫീസറും DFOയും സ്ഥലത്ത് എത്തിയില്ലെന്ന് ആരോപണമുണ്ട്. കടുവയെ കൂട് വെച്ച് പിടികൂടണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. രണ്ടാഴ്ചയിലേറെയായി മേഖലയിൽ വന്യജീവി ശല്യം ഉണ്ടെന്നും നാട്ടുകാർ പറഞു. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ ഇന്ന് വൈകുന്നേരം ചർച്ച നടത്തിയത്.