ചെളിമണ്ണിൽ ആവേശം നിറച്ച് വയനാട്ടിൽ മഡ് ഫെസ്റ്റിന്സമാപനമായി

 

വയനാട് : ചെളിമണ്ണിൽ ആവേശം നിറച്ച് വയനാട്ടിൽ മഡ് ഫെസ്റ്റിന്സമാപനമായി. മാനന്തവാടി വളളിയൂര്‍ക്കാവ് കണ്ണിവയല്‍ പാടത്ത് ഫുട്ബോൾ മത്സരം ഒരുക്കിയായിരുന്നു മഴ ഉത്സവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്…ജില്ലയില്‍ മണ്‍സൂണ്‍കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിൻ്റെ സഹകരണത്തോടെയാണ് മഡ് ഫെസ്റ്റ് സംഘടിപ്പിച്ചത് .
സംസ്ഥാനതല മത്സരത്തില്‍ വയനാട് ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുത്തു . ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സംസ്ഥാന ടൂറിസംവകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, മഡ്ഡി ബൂട്ട്സ്‌വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് മഴ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്

മഡ്‌ഫെസ്റ്റിന്റെ ഭാഗമായി കയാക്കിംഗ്, മൺസൂൺ ട്രക്കിംഗ് ,അമ്പെയ്ത്ത് , വടംവലി എന്നീ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. മൺസൂൺ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 15 വരെയാണ് മഴ ഉത്സവം. മഴയുടെ ആവേശപ്പെയ്ത്തിലും മഴ മഹോത്സവം കാണാൻ നൂറുകണക്കിനാളുകളാണ് വയനാട്ടിൽ എത്തുന്നത് .