ഇന്നു മുതല്‍ യുഎഇയില്‍ ഉച്ചവിശ്രമ നിയമം, പ്രാബല്യത്തില്‍

അബുദാബി: യുഎഇ പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 3 വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുക. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസമാണ് നിയമം നിലനില്‍ക്കുക. നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. . നിയമം ലംഘിക്കുന്നവര്‍ക്ക് അമ്പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. നാളെ മുതൽ സെപ്റ്റംബര്‍ പതിനഞ്ച് വരെ ഉച്ചവിശ്രമ നിയമം നിലവിലുണ്ടാകും. ഉച്ച നേരങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തൊഴിലുടമ ഒരുക്കണം.
വേനല്‍ കടുക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് ഉച്ചവിശ്രമനിയമം അധികൃതര്‍ പ്രഖ്യാപിച്ചത്.